കേരള  കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമാണ് 28 വര്‍ഷങ്ങള്‍ക്കു മുൻപ്  ഒരു സന്യാസിനി മഠത്തിൽ  സന്യാസവൃതത്തിനു പഠിച്ചുകൊണ്ടിരുന്ന സിസ്റ്റർ അഭയയുടെ കൊലപാതകം . ഈ കേസിലെ പ്രതികൾ ആയ ഒരു പുരോഹിതനും ഒരു കന്യാ സ്ത്രീയും ഇപ്പോൾ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ് .വളരെയധികം  കോളിളക്കം  സൃഷ്ടിച്ച  ഈ കേസിൽ ഇപ്പോഴും  അഭ്യുഹങ്ങൾ   തുടരുകയാണ് . സഭ കൊല്ലപ്പെട്ട സിസ്റ്ററിനോടും അവരുടെ കുടുംബത്തിനോടും  നീതി കാണിച്ചില്ല എന്ന ആക്ഷേപം വിശ്വാസികളിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട് .

ഈ അടുത്തകാലത്തു തന്നെ കത്തോലിക്കാ സഭക്ക് മാനഹാനിയുണ്ടാക്കിയ മറ്റൊരു സംഭവം കൂടി നടന്നു.  ഒരു സന്യാസിനിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയെ ബിഷപ്പായി തന്നെ  തൽസ്ഥാനത്തു തുടരാൻ  സഭ അനുവദിച്ചു   .ഈ ബിഷപ്പിന്റെ ഫോട്ടോ വച്ച് സഭ ഔദ്യോഗികമായി കലണ്ടറും അടിച്ചിറക്കി .
ഇതിനൊക്കെ മറുപടി എന്ന വിധത്തിലാണ് സഭയിലെ  ഒരു വലിയ വിഭാഗം അംഗങ്ങൾ  സിസ്റ്റർ അഭയയുടെ ഫോട്ടോ വച്ച് 2021 ലെ കലണ്ടർ അടിച്ചിറക്കിയത് .സിസ്റ്റർ ടീന ജോസ് CMC ആണ് ഈ കലണ്ടർ രൂപകല്പന ചെയ്തത്. .ഈ കലണ്ടറിനു ലോകമെങ്ങുമുള്ള  സീറോ മലബാർ വിശ്വാസികളിൽ നിന്ന് അഭൂതപൂർവമായ വരവേൽപ്പാണ് ലഭിച്ചത് . ഈ കലണ്ടർ സീറോ മലബാർ മൈഗ്രന്റ് കമ്യൂണിറ്റി  അയർലൻഡ് (SMMCI ) എന്ന കൂട്ടായ്മ    ഇപ്പോൾ അയർലണ്ടിലും  എത്തിച്ചിരിക്കുകയാണ് .

സഭയിൽ ഒരു നവീകരണം ഉണ്ടായേ തീരു, അതിനുള്ള ശക്തിയാണ്  ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത് എന്ന് SMMCI  അഭിപ്രായപ്പെട്ടു . പുതപ്പിട്ടു മൂടിയാൽ   ഉള്ളിൽ നടക്കുന്നത് ഒന്നും അറിയില്ല  .ആയതിനാൽ പുതപ്പുകൾ വലിച്ചു മാറ്റണം . സഭയെ തകർക്കുന്നത് വിമർശകരല്ല, മറിച്ചു  സഭയുടെ തന്നെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആണ് എന്നും SMMCI  വക്താക്കൾ പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപെട്ടാൽ ആവശ്യമുള്ളവർക്ക്   ഈ കലണ്ടർ  ലഭിക്കുന്നതായിരിക്കും .

087 788 8374
087 613 7240
089 954 7876