ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ 170-ാമത് ജന്മദിനം ഓഗസ്റ്റ് 20ന് യു കെ യിലെ ശിവഗിരി ആശ്രമത്തിൽ പ്രൗഢഗംഭീരമായി ആഘോഷിക്കും. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്കുയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ നാം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഗുരുദേവ ദര്‍ശനങ്ങളെ ആശ്രയിക്കുകയാണ് ഏക പോംവഴി. യുകെ യിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്‌ജ് നഗരത്തിൻ്റെ ആദ്യ ഏഷ്യൻ വംശജനായ മേയറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ബൈജു വർക്കി തിട്ടാല ജയന്തി സമ്മേളനം ഉത്ഘാടനം ചെയ്യും.
രണ്ടര പതിറ്റാണ്ടു മുൻപ് ശിവഗിരി തീർത്ഥടന പദയാത്രയിൽ പങ്കെടുത്ത യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ നരവംശാസ്ത്രം വിഭാഗം പ്രൊഫസറായി വിരമിച്ച പ്രൊഫ: അലക്സ് ഗ്യാത്തും കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുരുനാരായണ സേവാനികേതന്റെ ഗുരു നാരായണ സൗരഭം മാസികയുടെ മാനേജിഗ് എഡിറ്റർ ശ്രീ സി.എ. ശിവരാമൻ ചാലക്കുടി എസ്എൻഡിപി യൂണിയനിൽപ്പെട്ട കൊരട്ടി ഖന്ന നഗറിലെ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പ്രസിഡന്റ് ശ്രീ പി ജി സുന്ദർലാൽ എന്നിവർ മുഖ്യ അതിഥികൾ ആകും.
രാവിലെ 9 മണിക്ക് സർവ്വഐശ്വര്യ പൂജയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ശ്രീ സാധനന്ദൻ ദിവാകരന്റെ നേതൃത്തിൽ നടക്കുന്ന ഗുരുഭജൻസ്. വർണ്ണശഭലമായ ഘോഷയാത്ര, ജയന്തി സമ്മേളനം, കലാപരിപാടികൾ. മെഗാ തിരുവാതിര തുടങ്ങിയവ ആഘോഷ പരിപാടികൾക്ക് മറ്റു കൂട്ടും. സമ്മേളനത്തിൽ വച്ചു 2024 അധ്യയന വർഷത്തിൽ ബിരുദം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. ആഘോഷത്തോടനുബന്ധിച്ച് ആശ്രമ അങ്കണവും പരിസര വീഥികളും ദീപ അലങ്കാരത്തലും പീത പതാകകളും കൊടി തോരണങ്ങളും കൊണ്ടു അലംകൃതമാകും. ആഘോഷത്തിന്റെ വിജയത്തിനായി സേവനം യുകെ യുടെയും. ആശ്രമത്തിന്റെയും കമ്മറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
സജീഷ് ദാമോദരൻ – 07912178127
ഗണേഷ് ശിവൻ – 07405513236
കല ജയൻ – 07949717228
സേവനം യു കെ – 07474018484
Leave a Reply