ദുബൈ: ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ ഭര്‍ത്താവ് ബോണി കപൂറില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ശ്രീദേവി താമസിച്ച ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. അതേസമയം, കേസ് ദുബൈ പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായിരുന്നു. ശരീരത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെങ്കിലും അസ്വാഭാവിക മരണമായതിനാലാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ട്. ഫോറന്‍സിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും. അത് കഴിഞ്ഞാലുടന്‍ അനില്‍ അംബാനിയുടെ വിമാനത്തില്‍ ബന്ധുക്കള്‍ ഇന്ത്യയിലേക്ക് തിരിക്കാനിരിക്കുകയാണ്. എന്നാല്‍ മൃതദേഹം ഇന്ന് വിട്ടുകിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ദുബൈയില്‍ നടന് മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങിനെത്തിയ ശ്രീദേവി ശനിയാഴ്ച രാത്രി ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. താമസിക്കുന്ന ഹോട്ടലിലെ ബാത്റൂമില്‍ തെന്നിവീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ശ്രീദേവിക്ക് നേരത്തെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നിെല്ലന്നും ഇതിന് മുമ്ബ് ഹൃദയാഘാതവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.
Leave a Reply