തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പോലീസ്. മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. പാനച്ചക്കുന്നം കോളനി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് രാജേഷിനെ വധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘര്‍ഷത്തില്‍ രാജേഷ് ബി.ജെ.പിയെ സഹായിച്ചിരുന്നതായും മുഖ്യപ്രതി മണിക്കുട്ടനും രാജേഷും തമ്മില്‍ വിരോധമുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ 11 പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസ് എഫ്.ഐ.ആറിലും സമാനമായ പരാമര്‍ശങ്ങളാണുള്ളത്. കൊല്ലപ്പെട്ട രാജേഷിനോട് കേസിലെ മുഖ്യപ്രതിയായ മണികണ്ഠന് രാഷ്ട്രീയ വിരോധമുണ്ടായിരുന്നെന്നാണ് എഫ.ഐ.ആര്‍ വ്യക്തമാക്കുന്നത്. തന്നെ ചില കേസുകളില്‍ പെടുത്താന്‍ രാജേഷ് ശ്രമിച്ചിരുന്നുവെന്നും അതിനുള്ള പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. രാജേഷിനെ വധിക്കാന്‍ ദീര്‍ഘനാളായി ഗൂഢാലോചന നടത്തിവരുകയായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
Leave a Reply