മലയാള സിനിമയിലെ മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്നു ശ്രീവിദ്യ. അഭിനയം മാത്രമല്ല സംഗീത വും ശ്രീവിദ്യക്ക് വഴങ്ങുമായിരുന്നു. ക്യാന്‍സറിന്റെ രൂപത്തില്‍ ശ്രീവിദ്യയുടെ ജീവന്‍ മരണം കവര്‍ന്നെടുക്കുമ്പോള്‍ സിനിമാ ലോകത്ത് അവര്‍ നാല്പതോളം വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു.  പക്ഷെ ജീവിതം ശ്രീവിദ്യയ്ക്ക്  നല്‍കിയത് ദുരന്തങ്ങള്‍ മാത്രമായിരുന്നു എന്നതാണ് സത്യം .അതിനെ കുറിച്ച് അടുത്തിടെ കെ ജി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു . സിനിമ ലോകത്തും ഏറ്റവും അധികം തെറ്റുദ്ധാരണയുണ്ടാക്കിയ ശ്രീവിദ്യയുമായുള്ള ബന്ധത്തേക്കുറിച്ച് ജോര്‍ജ് പറഞ്ഞത് ഇങ്ങനെ :
ഞാനും വിദ്യയും ആയി അടുത്ത സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു .അതുകൊണ്ടു തന്നെ പലരും ആ ബന്ധത്തെ പ്രണയമായി കണ്ടിരുന്നു. എന്നാല്‍ സത്യം അതല്ല. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ശ്രീവിദ്യ എന്നു ജോര്‍ജ് പറയുന്നത്.കൂടാതെ വിദ്യ വിവാഹം ചെയ്തതു ജോര്‍ജ് എന്നു പേരുള്ള വ്യക്തിയെയായിരുന്നു. ആ ജോര്‍ജ് താന്‍ ആണെന്നു ചിലര്‍ തെറ്റുദ്ധരിച്ചു. താന്‍ പരിചയപ്പെട്ട സ്ത്രീകളില്‍ ഏറ്റവും സുന്ദരിയും തികഞ്ഞ കലകാരിയുമായിരുന്നു വിദ്യ. ശ്രീവിദ്യയുടെ പ്രണയത്തെക്കുറിച്ചു താനും കേട്ടിരുന്നു. കമലഹാസനെ പ്രണയിച്ച വിദ്യ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതു സാധിക്കാത്തതിനാല്‍ വളരെ ഏറെ നിരാശയിലായിരുന്നു ശ്രീവിദ്യ എന്നും ജോര്‍ജ് പറയുന്നു. അതിനു ശേഷമായിരുന്നു ഭരതനുമായുള്ള ബന്ധം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പക്ഷേ അത്തരം കഥകളൊന്നും തങ്ങളുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല. ഒരു കുട്ടിയില്ലാത്തതിന്റെ ദു:ഖം പലപ്പോഴും തന്റെ ഭാര്യ സല്‍മയുമായും വിദ്യ പങ്കുവച്ചിരുന്നു. ജോര്‍ജ് എന്ന് വ്യക്തിയുമായുള്ള വിവാഹം വിദ്യക്കു സമ്മാനിച്ചതു വേദനകള്‍ മാത്രമാണെന്നും എല്ലാത്തരത്തിലും വിദ്യ ചതിക്കപ്പെടുകയായിരുന്നുവെന്നും ജോര്‍ജ് പറയുന്നു. തന്റെ ജീവിതത്തിലെ വലിയ നൊമ്പരങ്ങളില്‍ ഒന്നാണു ശ്രീവിദ്യയുടെ മരണം എന്നും വിദ്യയുടെ ജീവനില്ലാത്ത രൂപം കാണാന്‍ കഴിയാത്തതിനാല്‍ മരിച്ചപ്പോള്‍ കാണാന്‍ പോയില്ലയെന്നും ജോര്‍ജ് പറയുന്നു.