ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ 2024 ഓഗസ്റ്റ് മാസത്തെ സത്‌സംഗം ശ്രീകൃഷ്ണ ജയന്തി – രക്ഷാ ബന്ധൻ ആഘോഷമായി 31-ാം തീയതി (31.08.2024) ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകുന്നേരം 6.00 മുതൽ ആഘോഷിക്കുന്നതായിരിക്കും.

വൈകിട്ട് 6.00 മുതൽ ഭജന, രക്ഷാ ബന്ധൻ, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ.

നിങ്ങളുടെ പരമമായ പ്രകൃതത്തെ തിരിച്ചറിയാൻ സഹായിക്കുന്ന, ആരോഗ്യത്തിലേക്കും ആനന്ദത്തിലേക്കും വിജയത്തിലേക്കും നയിക്കുന്ന ഈ സത്‌സംഗ ആഘോഷ പരിപാടികളിൽ പങ്ക് ചേരുവാൻ നിങ്ങൾ ഏവരെയും ലണ്ടൻ ഹിന്ദു ഐക്യവേദി സഹൃദയം ക്ഷണിക്കുന്നു. സത്‌സംഗം ആദ്ധ്യാത്മിക സാധ്യതകൾ സ്വാംശീകരിക്കുന്നതിന് ഏറ്റവും ഉപകരിക്കുന്ന ഒന്നാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീ കൃഷ്ണ ജയന്തി – രക്ഷാ ബന്ധൻ ആഘോഷങ്ങളുടെ കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക – Suresh Babu: 07828137478, Ganesh Sivan: 07405513236, Subhash Sarkara: 07519135993, Jayakumar Unnithan: 07515918523, Geetha Hari: 07789776536.

Event will be conducted in line with government and public health guidance.

Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU

Date and Time: 31 August 2024. 6:00 pm onwards
For further details please contact
Email: info@londonhinduaikyavedi.org