ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ശ്രീകൃഷ്ണ ജയന്തി രക്ഷബന്ധൻ ആഘോഷങ്ങൾക്ക് ഭക്തി നിർഭരമായ സമാപനമായി. 2025 ഓഗസ്റ്റ്‌ 30 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടത്തപ്പെട്ടത്. അന്നേ ദിവസം നാമസംഗീർത്തനം (LHA), പ്രഭാഷണം,ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവ സംഘം അവതരിപ്പിച്ച നാടകം കുചേല കൃഷ്ണ സംഗമം,രക്ഷബന്തൻ മഹോത്സവം,കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം എന്നിവ നടത്തപ്പെട്ടു. തന്ത്രി മുഖ്യൻ ശ്രീ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാടും,താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിസ്വരർ തിരുമേനിയും വിശ്ഷ്ട അതിഥികളായിരുന്നു,ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം ആളുകൾ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ