ദുബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി. ഇതു സംബന്ധിച്ച് ദുബൈ പബ്ലിക് പ്രൊസിക്യൂട്ടര്‍ അനുമതി നല്‍കിയതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴിതെളിഞ്ഞത്. നിലവില്‍ ബര്‍ദുബൈയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ശ്രീദേവിയുടെ മൃതദേഹം.

അനുമതി പത്രം തയാറായിട്ടുണ്ടെന്ന് ദുബായ് പോലീസ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. അനുമതി പത്രം കോണ്‍സുലേറ്റിലെത്തി വാങ്ങിയാലുടന്‍ നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് മുന്‍പുള്ള നടപടികള്‍ പൂര്‍ത്തിയാകും. അതേസമയം നടിയുടെ ഭര്‍ത്താവിന് മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് വരാന്‍ സാധിക്കുമോയെന്ന കാര്യങ്ങള്‍ വ്യക്തമല്ല. അന്വേഷണം തുടരുന്നതിനാല്‍ ചിലപ്പോള്‍ ബോണി കപൂറിന് ദുബായില്‍ തന്നെ തുടരേണ്ടി വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം എംബാം ചെയ്യുന്നതടക്കമുള്ള നടപടികള്‍ അല്‍പസമയത്തിനകം പൂര്‍ത്തിയാക്കും. ഇന്ന് തന്നെ മുംബൈയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മുബൈയില്‍ മൃതദേഹ എത്തിച്ചാലുടന്‍ പൊതു ദര്‍ശനത്തിന് വെക്കുന്ന നടപടികള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.