സോഷ്യല്‍മീഡിയയില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി ശ്രുതി ഹരിഹരന്റെ പരാതി നല്‍കി. ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക് വെള്ളിയാഴ്ചയാണ് ശ്രുതി പരാതി നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രുതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുറെനാളുകളായി ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നടി പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. തന്റെ മാത്രമല്ല, മറ്റു ചില നടിമാരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും നടി പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമാ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്രുതി അരങ്ങേറ്റം കുറിച്ചത്. നിലവില്‍ കന്നഡ, തമിഴ് സിനിമകളില്‍ സജീവമാണ് ശ്രുതി.