സീറോ മലബാര്‍ സഭ പിതാവ് കര്‍ദിനാള്‍ മാര്‍ ജോസഫ് ആലഞ്ചേരി നവംബര്‍ മാസം 30-ാം തിയതി വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ബര്‍മിംഹാമിലെ സാള്‍ട്ട്‌ലി ദേവാലയം സന്ദര്‍ശിക്കുമ്പോള്‍ ഏറ്റവും വലിയ സവിശേഷത എതിരേല്‍ക്കാന്‍ സീറോ മലബാര്‍ സഭാ വിശ്വാസികളെക്കാള്‍ കൂടുതല്‍ ആവേശത്തോടെ മുന്‍നിരയില്‍ നില്‍ക്കുന്നത് ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് ലോങ്‌ലി പിതാവിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് സമൂഹമാണെന്നുള്ളതാണ്. മറ്റു പ്രധാന പരിപാടികള്‍ മാറ്റിവെച്ചിട്ട് ബഹുമാനപ്പെട്ട് ബര്‍ണാഡ് ലോങ്‌ലി പിതാവ് നേരിട്ട് പങ്കെടുക്കുന്നത് സീറോ മലബാര്‍ സമൂഹം ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയില്‍ മുഴുവനിലും ഉളവാക്കിയ ഉണര്‍വ്വിന്റെയും ആത്മവിശ്വാസത്തിന്റെയും അലയടികളുടെ വ്യക്തമായ അടയാളമാണ്.
ഡാള്‍ട്ടിലിയിലെ ചരിത്രപ്രാധാന്യമുള്ള ദേവാലയം സീറോ മലബാര്‍ സഭയുടെ ഉപയോഗത്തിനായി ദാനമായി നല്‍കുകയും കുട്ടികളുടം വിശ്വാസ പരിശീലനത്തിനായി അടുത്തുള്ള കാത്തലിക് സ്‌കൂളില്‍ സൈകര്യം അനുവദിക്കുകയും ചെയ്ത ഇംഗ്ലീഷ് സമൂഹം ഇപ്പോള്‍ വെദികരുടെ താമസത്തിനും ഉപയോഗത്തിനുമായി പള്ളിയോടു ചേര്‍ന്നുള്ള പ്രസ്ബിറ്ററി ആധുനിക രീതിയില്‍ പുനരുദ്ധരിക്കുകയാണ്.
വര്‍ഷങ്ങളായി സീറോമലബാര്‍ സഭയുടെ ചാപ്ലിയന്മാരായി സേവനമനുഷ്ഠിച്ച ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്, ഫാ. സോജി ഓലിക്കല്‍, ഫാ. ജോമോന്‍ തൊമ്മന, ഫാ. ജെയ്‌സണ്‍ കരിപ്പായി തുടങ്ങിയവരുടെയും നാമത്തില്‍ ഫാ. ടെറിന്‍ മുല്ലക്കര, ഫാ ജോര്‍ജ് എട്ടുപറയില്‍ എന്നിവരുടേയും ശ്രമത്തിന്റെ ഫലമായി ഇംഗ്ലീഷ് സമീഹവും സീറോ മലബാര്‍ വിശ്വാസികളും തമ്മില്‍ രൂപപ്പെട്ട വലിയ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലനമായിരിക്കും ഈ വെള്ളിയാഴ്ച്ച നടക്കുന്ന വലിയ പിതാവിന്റെ സന്ദര്‍ശനവും മിഷന്‍ പ്രഖ്യാപനവും. നോര്‍ത്ത്ഫീല്‍ഡ്, സ്റ്റെച്ച്‌ഫോര്‍ഡ്, വാംലി എന്നീ ചെറിയ സമൂഹങ്ങള്‍ ചേര്‍ന്ന് സെന്റ് ബനഡിക്ട് മിഷനും സെഡ്ജലി, വാല്‍ഡാല്‍, ടെല്‍ഫോര്‍ഡ്, എന്നീ സമൂഹങ്ങള്‍ ചേര്‍ന്ന് ഔവര്‍ ലേഡി ഓഫ് പെര്‍ച്ച്യല്ഡ ഹെല്‍പ്പ് മിഷനും രൂപികരിക്കപ്പെടുന്ന ധന്യ നിമിഷത്തിങ്ങള്‍.
ബര്‍മിംഹാമിലെ വലിയൊരു വിശ്വാസ സമൂഹത്തിന്റെ വര്‍ഷങ്ങളോളമുള്ള ആഗ്രഹങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും പരിശ്രമങ്ങളുടെയും കാത്തിരിപ്പിന്റെയും സാക്ഷാത്കാരമായി കര്‍ത്താവില്‍ നിന്ന് ലഭിക്കുന്ന വലിയൊരു അനഗ്രഹമാണ്. പിതാക്കന്മാരുടെ സന്ദര്‍ശനത്തിന്റെയും മിഷന്‍ പ്രഖ്യാപനത്തിന്റെയും അവസാനഘട്ട ഒരുക്കങ്ങളിലാണ് വികാരി ഫാ. ടെറിന്‍ മുള്ളക്കരയുടെ നേതൃത്വത്തിലുള്ള ബര്‍മിംഹാമിലെ വിശ്വാസി സമൂഹം.
Leave a Reply