റജി നന്തികാട്ട്

ലണ്ടനിലെ ക്‌നാനായ സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി വിശുദ്ധ ഔസേഫ് പിതാവിന്റെ തിരുന്നാള്‍ ആഘോഷം മെയ് 3, 4 തീയതികളില്‍ കൊണ്ടാടുന്നു. സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി രൂപീകൃതമായതിന് ശേഷം നടക്കുന്ന രണ്ടാമത്തെ തിരുന്നാള്‍ ആഘോഷവും ആദ്യത്തെ തിരുന്നാള്‍ ആഘോഷം പോലെ ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ചാപ്ലൈന്‍ ആയ ഫാ. ജോഷി കൂട്ടുങ്കല്‍, കണ്‍വീനര്‍ മാത്യു വില്ലുതറ കൈക്കാരന്‍മാരായ സജി ഉതുപ്പ് കൊപ്പഴയില്‍, ജോര്‍ജ്ജ് പറ്റിയാല്‍, ജോബി തരളയില്‍ എന്നിവരടങ്ങുന്ന കമ്മറ്റി.

മെയ് 3-ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റോടു കൂടി ആരംഭിക്കുന്ന തിരുനാള്‍ ആഘോഷത്തില്‍ അന്നേ ദിവസം ലദീഞ്ഞ്, വി. കുര്‍ബാന, വി.യൗസേഫ് പിതാവിന്റെ നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്. രണ്ടാം ദിവസമായ മെയ് 4-ാം തീയതി ശനിയാഴ്ച രാവിലെ 9.45ന് ആരംഭിക്കുന്ന തിരുന്നാള്‍ ആഘോഷത്തില്‍ പ്രസുദേന്തി വാഴ്ച, രൂപം എഴുന്നെള്ളിക്കല്‍, ലദീഞ്ഞ് എന്നീ വിശുദ്ധ ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 10 മണിക്ക് ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ മുഖ്യ കാര്‍മ്മികനായും ഫാ. സജി തോട്ടത്തില്‍, ഫാ. ജോഷി കൂട്ടുങ്കല്‍, ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍ സഹ കാര്‍മ്മികന്മാരായും ആഘോഷമായ തിരുന്നാള്‍ റാസ നടക്കും. പിന്നീട് ഫാ. സജി തോട്ടത്തില്‍ തിരുന്നാള്‍ സന്ദേശം നല്‍കും.

ഉച്ചകഴിഞ്ഞി 12.30ന് തിരുന്നാള്‍ പ്രദക്ഷിണവും 1.15 ന് വി. കുര്‍ബാനയുടെ ആശീര്‍വാദവും 1.30 ന് സ്നേഹവിരുന്നും നടക്കും. 2.30 ന് നടക്കുന്ന കലാസായാഹ്നത്തില്‍ സെന്റ് ജോസഫ്‌സ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുന്നാള്‍ ദിവസം നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും വി. യൗസേഫ് പിതാവിന്റെ പുഷ്പവടി, കഴുന്ന്, മുടി എന്നിവ എഴുന്നെള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് വി. യൗസേഫ് പിതാവിന്റെ മദ്ധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

വിലാസം

St. Alban’s church, Langdale Gardens, Horn church, RM 12 5LA