ക്രിസ്തുമസിന്  ഒരുങ്ങുകയാണ് വിശ്വാസികള്‍.. പ്രാര്‍ത്ഥനയുടെ പുണ്യം നേടികൊണ്ട്… ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ എസ്ടിഎസ്എംസിസി ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 6ന് ) ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് ആറു മുതല്‍ പത്തു മണിവരെയാണ് നൈറ്റ് വിജില്‍. സെഹിയോന്‍ യുകെയുടെ പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ ജോസ് കുര്യാക്കോസാണ് ശുശ്രൂഷകള്‍ നയിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് ജപമാല സമര്‍പ്പണത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രൈയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്. വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
ക്രിസ്മസിനായി ഒരുങ്ങുന്ന സമയത്തുള്ള നൈറ്റ് വിജിലിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
ദിവ്യ കാരുണ്യ സന്നിധിയില്‍ തങ്ങളുടെ നിയോഗങ്ങളും യാചനകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലഭിക്കുന്ന ഈ അനുഗ്രഹീത വേള എല്ലാവരും ഉപയോഗിക്കുവാനും ദൈവാനുഗ്രഹം കൈവരിക്കുവാനും എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് CST എല്ലാവരേയും സസ്‌നേഹം ക്ഷണിക്കുന്നു

അഡ്രസ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെന്റ് ജോസഫ് കാതലിക് ചര്‍ച്ച്

ഫോറസ്റ്റ് റോഡ്, ഫിഷ്‌പോണ്ട്‌സ്, ബ്രിസ്‌റ്റോള്‍ BS16 3QT