ലെസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ മഹോത്സവം സെപ്റ്റംബര്‍ 23, 24 തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. തിരുനാളിനോട് അനുബന്ധിച്ച് ശനിയാഴ്ചയും ഞായറാഴ്ചയും വിവിധ തിരുക്കര്‍മ്മങ്ങളും സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ശനിയാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് പതാക ഉയര്‍ത്തുന്നതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. പതാക ഉയര്‍ത്തലിന് ശേഷം സായാഹ്ന പ്രാര്‍ത്ഥനയും വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ശനിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ. ഗീവര്‍ഗീസ് തണ്ടയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും.
സെപ്റ്റംബര്‍ 24 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ഒരു മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ശേഷം 01.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഉല്‍പ്പന്ന ലേലവും സ്നേഹ സദ്യയും ഉണ്ടായിരിക്കും. ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
തിരുനാള്‍ കര്‍മ്മങ്ങളിലും മറ്റും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളെയും ലെസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
പള്ളിയുടെ അഡ്രസ്സ്:
Methodist Church
178, Uppingham Road,
Leicester LE5 0QG
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
Dr. Rev. Fr. Biji Chirathilattu (Vicar) : 07460235878
Mr. Priyesh Mathew (Secretary) : 07903481779
Mr. Biju Paul (Trustee) : 07598233541
Leave a Reply