സഖറിയ പുത്തന്‍കളം

ബര്‍മിങ്ങ്ഹാം/മാഞ്ചസ്റ്റര്‍: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരത്ത് സ്ഥാപിതമായ യു.കെ.യിലെ പ്രഥമ ക്‌നാനായ ചാപ്പലിന്റെ സ്വര്‍ഗീയ മധ്യസ്ഥന്‍ വിശുദ്ധ മിഖായേലിന്റെ തിരുന്നാളും മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ബൈബിള്‍ കലാമേളയും ഞായറാഴ്ച നടക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശുദ്ധ മിഖായേലിന്റെ തിരുന്നാള്‍ ആഗോള കത്തോലിക്കാ സഭ ആചരിക്കുന്നത് സെപ്തംബര്‍ 29നാണ്. യു.കെ.യിലെ പ്രഥമ ക്‌നാനായ ചാപ്പലിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥന്റെ തിരുന്നാള്‍ യു.കെ.കെ.സി.എയുടേയും ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ട് കുര്‍ബാനയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ….. സ്‌നേഹവിരുന്നും കലാസന്ധ്യയും ഉണ്ടായിരിക്കും.

യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലയന്‍സിയുടെ പ്രധാന തിരുന്നാള്‍ ഒക്ടോബര്‍ ഏഴിന് നടക്കുന്നതിനു മുന്നോടിയായ മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ബൈബിള്‍ കലാമേള ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും ലഭീഞ്ഞും കൃതജ്ഞതാ ബലിയും സെന്റ് എലിസബത്ത് ചര്‍ച്ചില്‍ നടക്കും. ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.