ബിനു ജോർജ്

എയ്‌ൽസ്‌ഫോർഡ്: ഉത്തരീയമാതാവിന്റെ പുണ്യഭൂമിയിൽ എയ്‌ൽസ്‌ഫോർഡിലെ സീറോ മലബാർ വിശ്വാസ സമൂഹം വീണ്ടും ഒത്തുകൂടുന്നു. വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിലുള്ള മിഷൻ രൂപീകൃതമായിട്ട് ഒരു വർഷം തികയുമ്പോൾ തികഞ്ഞ വിശ്വാസതീഷ്ണതയിലാണ് ഇവിടുത്തെ ആരാധനസമൂഹം. 2019 ജനുവരി 6 ന് ആരംഭിച്ച വിശുദ്ധകുർബാന അർപ്പണം തുടർച്ചയായി എല്ലാ ഞായറാഴ്ച്ചയും ഇവിടെ അർപ്പിക്കപ്പെടുന്നു. 2019 ഫെബ്രുവരി 17 ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് സെന്റ് പാദ്രെ പിയോ മിഷൻന്റെ പ്രഖ്യാപനവും ഉദ്ഘടനവും നിർവഹിച്ചത്. മെയ്ഡസ്റ്റോൺ, ജില്ലിങ്‌ഹാം, സൗത്ബ്‌റോ എന്നീ കുർബാന സെന്ററുകൾ ഒന്നുചേർന്നാണ് സെന്റ് പാദ്രെ പിയോ മിഷൻ സ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ ഒരുവർഷത്തിനിടെ മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തിൽ അഭൂതപൂർവമായ ആത്മീയവളർച്ചയാണ് ഈ വിശ്വാസസമൂഹം കൈവരിച്ചത്. മിഷന്റെ ഇടവകദിനവും സൺഡേ സ്കൂൾ വാർഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും സംയുക്തമായി ജനുവരി 5 ഞായറാഴ്ച ആചരിക്കുന്നു.

എയ്‌ൽസ്‌ഫോർഡ് ഡിറ്റൺ കമ്യൂണിറ്റി സെന്ററിൽ ഞായറാഴ്ച ഉച്ചക്ക് 1 .30 ന് ആരംഭിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ വികാരി റവ. ഫാ. ടോമി എടാട്ട് മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധകുർബാനക്ക് ശേഷം ആരംഭിക്കുന്ന പൊതുയോഗത്തിൽ വച്ച് ആഘോഷങ്ങളുടെ ഔപചാരികമായ ഉദഘാടനം ഫാ.ടോമി എടാട്ട് നിർവഹിക്കും. തുടർന്ന് സൺഡേ സ്കൂൾ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും. സൺഡേ സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള നിരവധി കലാരൂപങ്ങളാണ് വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്നതെന്ന് ഹെഡ് മാസ്റ്റർ ലാലിച്ചൻ ജോസഫ് അറിയിച്ചു. വാർഷികത്തോടനുബന്ധിച്ച് ഈ വർഷം സൺ‌ഡേ സ്കൂൾ പഠനം പൂർത്തിയാക്കുന്ന മുതിർന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കേറ്റ്, റീജിയൻ, രൂപതാതല ബൈബിൾ കലോത്സവത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ, സൺ‌ഡേ സ്കൂൾ തലത്തിലും ഇടവകതലത്തിലും നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സഡേസ്കൂൾ കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം ഇടവകാംഗങ്ങളുടെ വിവിധകലാപരിപാടികളും ഗാനമേളയും വേദിയിൽ അരങ്ങേറും. ആഘോഷങ്ങൾക്ക് ട്രസ്റ്റിമാരായ ജോബി ജോസഫ്, ജോഷി ആനിത്തോട്ടത്തിൽ, അനൂപ് ജോൺ, ബിജോയ് തോമസ്, ദീപ മാണി, എലിസബത്ത് ബെന്നി, വിവിധ കമ്മറ്റിയംഗങ്ങൾ, സൺ‌ഡേ സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകും.ഇടവകാംഗങ്ങൾ വീടുകളിൽ പാകം ചെയ്ത വ്യത്യസ്തങ്ങളായ വിഭവങ്ങളോടുകൂടിയ സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങൾ സമാപിക്കും. ഇടവകദിനത്തിലേക്കും വാർഷികാഘോഷങ്ങളിലേക്കും എല്ലാവിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട് അറിയിച്ചു.