ജോർജ് മാത്യു പി
ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും ,സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു .യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്‌റ്റെഫാനോസ് മെത്രാപ്പോലീത്ത പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും .ഇടവക വികാരി ഫാ . മാത്യു എബ്രഹാം സഹകാർമ്മികനാകും .

20 -ന് വൈകിട്ട് സന്ധ്യാപ്രാർത്ഥന ,ഫാ. നിതിൻ പ്രസാദ് കോശി(വികാരി -സെന്റ് ഗ്രീഗോറിയോസ് ഐ ഓ സി ലണ്ടൻ )വചനപ്രഘോഷണം സൂമിലൂടെ നടത്തും . 21 -ന് പെരുന്നാൾ കൊടിയേറ്റ് ,സന്ധ്യാപ്രാർത്ഥന ,തുടർന്ന് ഭദ്രാസന മെത്രാപോലിത്തയുടെ വചനപ്രോഘോഷണം ക്രമീകരിച്ചിട്ടുണ്ട് .

22 -ന് രാവിലെ പ്രഭാത നമസ്കാരം ,എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന ,തുടർന്ന് ഇടവകയിൽ വിവാഹ ജീവിതത്തിൽ 25 വർഷം പിന്നിട്ട ദമ്പതിമാരെയും, എ ലെവൽ , സൺഡേ സ്കൂൾ 12 ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും ആദരിക്കൽ , പാരീഷ് ബുള്ളറ്റിൻ ഉത്ഘാടനം , ലേലം , സ്നേഹവിരുന്ന് , കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും . പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. മാത്യു എബ്രഹാം , ട്രസ്റ്റി ഡെനിൻ തോമസ് , സെക്രട്ടറി ലിജിയ തോമസ് എന്നിവർ നേതൃത്വം നൽകും.
	
		

      
      



              
              
              




            
Leave a Reply