റെക്സം രൂപതാ സീറോ മലബാർ സഭയുടെ ഭാരത അപ്പോസ്തോലൻ വിശുദ്ധ തോമാസ്ലീഹയുടെ തിരുനാൾ ആഘോഷം ജൂലൈ ആറാം തീയതി ഞായറാഴ്ച ഭക്തി സാദ്രമായി റെക്സം ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടത്തപെട്ടു.

ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദികരും പങ്കുചേർന്നു ഫാദർ ജോൺസൺ കാട്ടിപ്പറമ്പിൽ സി. എം. ഐ മുഖ്യ കാർമികനും ഫാദർ ഫെബിൻ സി. എം. ഐ ഷൂസ്‌ബെറി കതീഡ്രൽ. അസിസ്റ്റന്റ് വികാരി സെന്റ് തോമസ് തിരുന്നാൾ സന്ദേശം നൽകി. ഇരുപത്തി അഞ്ചോളാം വ്യക്തികൾ പ്രത്യേക നിയോഗത്തോടെ തിരുന്നാൾ പ്രെസുധേതിമാരായി മുടിയും, തിരിയും നൽകി വാഴിക്കപെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുർബാനയെ തുടർന്ന് ലദീഞ്ഞ്, തോമാ സ്ലീഹയുടെ രൂപം വഹിച്ച് മുത്തുകുടയെന്തിയ പ്രദീഷണവും നടന്നു, പ്രതിക്ഷണത്തിന് ബഹുമാനപെട്ട ജോർജ് സി.എം.ഐ നേതൃത്വം നൽകി. തുടർന്ന് തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാർത്ഥന , സമാപന പ്രാത്ഥനയുടെ ആശീർവാദം നേർച്ച പാച്ചോർ വെഞ്ചരിച്ചു വിതരണം . കൂടാതെ നിരവധി വ്യക്തികൾ സ്പോൺസർ ചെയ്ത ടീ, കോഫീ, സ്നാക്ക്സ് വിതരണവും ഉണ്ടായിരുന്നു.

ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എത്തിച്ചേർന്ന എല്ലാ വിശ്വാസികളേയും തിരുന്നാൾ നടത്തിപ്പിനായി വിവിധ സഹായങ്ങൾ ചെയ്ത എല്ലാവർക്കും പള്ളി കമ്മറ്റി അംഗം ആൻസി മിഥുൻ പ്രത്യേക നന്ദി അറിയിച്ചു.