ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ പശ്ചിമേഷ്യയിൽ ഇറാൻ–ഇസ്രായേൽ സംഘർഷം ശക്തമാകുന്നതിനിടെ ലോകത്തിന്റെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ സജീവമാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നിർണായക നിലപാട് വ്യക്തമാക്കിയത് . ബ്രിട്ടൻ സഖ്യകക്ഷികളുമായി ചേർന്ന് കടലിടുക്ക് തുറക്കാനുള്ള പ്രായോഗിക പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബ്രിട്ടന്റെ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനങ്ങൾ ഉണ്ടാകുക എന്നും രാജ്യം യുദ്ധത്തിലേക്ക് എടുത്തു ചാടില്ല എന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ ഏകദേശം അഞ്ചിലൊന്നും കടന്നുപോകുന്ന ഈ ഇടുങ്ങിയ കടൽപാത ഇറാൻ തടസ്സപ്പെടുത്തിയതോടെ ആഗോള വിപണിയിൽ വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്. ഇറാന്റെ കൈവശം ആയിരക്കണക്കിന് കടൽമൈനുകളും ഡ്രോണുകളും മിസൈലുകളും ഉണ്ടെന്ന വിവരങ്ങൾ പുറത്തു വന്നതോടെ കപ്പൽ ഗതാഗതത്തിന് വലിയ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. യുദ്ധത്തെ തുടർന്ന് എണ്ണവിലയും കുത്തനെ ഉയർന്നിട്ടുണ്ട്.

അതേസമയം ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഖ്യകക്ഷികൾ കൂടുതൽ സജീവമായി ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ബ്രിട്ടൻ കൂടുതൽ ഉത്സാഹത്തോടെ പങ്കാളിയാകണമെന്നും അദ്ദേഹം വിമർശനത്തോടെ പറഞ്ഞു. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ പലതും യുദ്ധത്തിൽ നേരിട്ട് സൈനികമായി ഇടപെടുന്നതിൽ മടിച്ചിരിക്കുകയാണ്. ജർമ്മനി ഈ വിഷയത്തിൽ നാറ്റോയുടെ സൈനിക പങ്കാളിത്തം ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കടലിടുക്കിലെ സുരക്ഷയെ കുറിച്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നയതന്ത്ര തലത്തിൽ ചർച്ചകൾ തുടരുകയാണ്.