ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ എത്തിയ ഉക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിന് യുകെ രാജകീയമായ സ്വീകരണം നൽകി. ഉക്രെയിനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിന് യൂറോപ്യൻ നേതാക്കളുമായി ഇന്ന് നടക്കുന്ന ഉച്ചകോടിക്ക് യുകെയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രസ്തുത ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ഉക്രെയിൻ നേതാവ് ഇന്നലെ യുകെയിൽ എത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യുഎസ് കൈവിട്ടെങ്കിലും അചഞ്ചലമായ പിൻതുണയാണ് യുകെയും യൂറോപ്യൻ യൂണിയനും ഉക്രെയിനു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ന് ചാൾസ് രാജാവും ഉക്രെയിൻ രാഷ്ട്ര നേതാക്കൾക്ക് വിരുന്ന് നൽകും . മരവിപ്പിച്ച റഷ്യൻ ആസ്തികൾ നികത്താനുള്ള പണം യുകെ ഉക്രെയിനു സൈനിക സഹായം നൽകുന്നതിനായി വിനിയോഗിക്കുമെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. റഷ്യയുടെ ഉക്രെയിനിനോടുള്ള ക്രൂരമായ അധിനിവേശത്തിന് ശേഷം ആ രാജ്യത്തിന് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് ഇന്ന് നടക്കുന്ന ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. സെലൻസ്‌കിയോട് അനുഭാവം പ്രകടിപ്പിക്കാൻ സ്റ്റാർമർ ആഗ്രഹിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയായി പ്രധാനമന്ത്രി അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ നടപ്പാതയിലൂടെ നടന്ന് പ്രോട്ടോകോൾ പാലിക്കാതെയുള്ള നടപടി സ്വീകരിക്കുകയും ചെയ്തു . പ്രധാനമന്ത്രി ജനക്കൂട്ടത്തിന് നേരെ ആംഗ്യം കാണിക്കുന്നതിന് മുമ്പ് ഇരുവരും ആലിംഗനം ചെയ്തു.


വൈറ്റ് ഹൗസിൽ യുഎസ് ഉക്രെയിൻ നേതാക്കൾ തമ്മിൽ നടന്ന ചർച്ചകളിൽ നാടകീയ സംഭവങ്ങൾ ആണ് അരങ്ങേറിയത്. നാറ്റോ അംഗത്തിനായുള്ള ശ്രമങ്ങൾക്ക് യുഎസ് അനുകൂലമല്ലെന്ന് ട്രംപ് പറഞ്ഞത് ഉക്രെയിനിന് കടുത്ത തിരിച്ചടിയാകുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. ഇനി ഒരു ധാരണയിലെത്തുന്നതു വരെ ഉക്രെയിന് അമേരിക്കൻ സഹായം ലഭിക്കുമോ എന്ന കാര്യത്തിലും കടുത്ത അനശ്‌ചിതത്വമാണ് നിലനിൽക്കുന്നത്. യുകെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉക്രെയിന് പിൻതുണ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നിരുന്നാലും അമേരിക്കയുടെ സഹായമില്ലാതെ മേൽ പറഞ്ഞ രാജ്യങ്ങൾക്ക് ഉക്രെയിനെ പിൻതുണയ്ക്കാൻ പരിമിതികൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കാരണം നാറ്റോയുടെ 4.1 ബില്യൺ ഡോളറിൽ സൈനിക ബഡ്ജറ്റിന്റെ 22 ശതമാനം നൽകുന്നത് യുഎസ് ആണ്.