ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്തിടെ ലേബർ പാർട്ടിയിൽ നിന്ന് രാജിവച്ച കാൻ്റർബറി എംപിയായ റോസി ഡഫീൽഡ് സ്വതന്ത്ര എംപിയായി തൻെറ സേവനം തുടരും. രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പകരം അത്യാഗ്രഹത്തിനും അധികാരത്തിനും” ആണ് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ മുൻഗണന നൽകുന്നതെന്ന് തൻെറ രാജിക്കത്തിൽ റോസി ഡഫീൽഡ് പറയുന്നു. പെൻഷൻകാർക്ക് ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ ഒഴിവാക്കുക തുടങ്ങിയ സ്റ്റാർമറിൻ്റെ നേതൃത്വത്തോടുള്ള തൻ്റെ നിരാശ അവർ പ്രകടിപ്പിച്ചു. വിലകൂടിയ സമ്മാനങ്ങൾ സ്വീകരിച്ചതിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയ റോസി ഡഫീൽഡ് കെയർ സ്റ്റാർമർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെ കുറ്റപ്പെടുത്തി. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന നയങ്ങളാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറയുന്നു.

ലേബർ പാർട്ടിയിൽ നിന്നുള്ള രാജിയെ തുടർന്ന് നൽകിയ അഭിമുഖത്തിൽ റോസി ഡഫീൽഡ് കടുത്ത നിരാശ പ്രകടിപ്പിച്ചു. പാർട്ടിക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് ഒന്നിലധികം വെളിപ്പെടുത്തലുകൾ ഉണ്ടായതിന് പിന്നാലെയാണ് ഡഫീൽഡ് രാജി വയ്ക്കാൻ തീരുമാനിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾ പോലുള്ള വിഷയങ്ങളിൽ സ്റ്റാർമറിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നിലപാടുകൾ സ്വീകരിക്കുമെന്ന് താൻ കരുതിയതായും അവർ കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

2017ലാണ് റോസി ആദ്യമായി തിരഞ്ഞെടുപ്പിൽ ജയിക്കുന്നത്. രണ്ട് കുട്ടികൾക്കുള്ള ആനുകൂല്യ പരിധിയെ എതിർത്ത ഏഴ് ലേബർ എംപിമാരെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് റോസിയുടെ രാജി. നിലവിലെ സർക്കാരിൽ സ്വതന്ത്ര എംപിമാരുടെ എണ്ണം ഇപ്പോൾ 14 ആയിരിക്കുകയാണ്. തൻെറ മകന് ജിസിഎസ്‌സി പരീക്ഷയ്ക്കായി തയാറെടുക്കുന്നതിനായുള്ള താമസ സ്ഥലം ഉൾപ്പെടെ ലോർഡ് അല്ലിയിൽ നിന്നുള്ള സംഭാവനകൾ സ്വീകരിച്ചതിനെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇപ്പോഴും ന്യായീകരിച്ചുകൊണ്ടാണ് ഇരിക്കുന്നത്.