ജോർജ് മാത്യു
പൂർണ്ണതയിലേക്കുള്ള യാത്രയാണ് ആധ്യാല്മിക ജീവിതമെന്നും,ക്രിസ്തുവിനെ നേരോടെ ചേർത്തുപിടിച്ച ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു,സ്തേഫാനോസ് സഹദ എന്നും യുകെ,യൂറോപ്പ്,ആഫ്രിക്ക ഭദ്രാസനധിപൻ എബ്രഹാം മാർ സ്തേഫാനോസ് .ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ,ഇടവക പെരുന്നാളിൽ മുഖ്യ കാർമ്മികത്വം വഹിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
വീഴ്ച്ചകളിൽ നിന്ന് എഴുന്നേറ്റ് നില്ക്കാൻ സഹദ പ്രചോദനമാണെന്നും തിരുമേനി ചൂണ്ടികാട്ടി.ഫാ.ബിനു തോമസ്,ഇടവക വികാരി ഫാ.മാത്യു എബ്രഹാം എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് സഹകാർമികരായിരുന്നു.
എം.ജി.ഒ.സി.എം ത്തിന്റെ അഭിമുഖ്യത്തിൽ നടത്തിയ ‘സബ്‌റോ'(hope) ധ്യാനത്തിന് ഫാ.മൊബിന്‍ വര്ഗീസും,എം.എം.വി.സ് ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഒരുക്ക ധ്യാനത്തിന് (പുണ്യസ്‌മൃതി )ഫാ.ബിനു തോമസും നേതൃത്വം നൽകി.
ജനുവരി 6 ന് രാവിലെ പ്രഭാതനമസ്കാരം,വി.കുർബാന (ദനെഹപെരുന്നാൾ ),തുടർന്ന് പെരുന്നാൾ കൊടിയേറ്റി.വൈകിട്ട് സന്ധ്യാപ്രാർത്ഥന,പള്ളി ഗായക സംഘത്തിന്റെ ഭക്തി ഗാനങ്ങൾ ,സുവിശേഷ പ്രസംഗം (ഫാ.ബിനു തോമസ് ),ആശിർവാദവും നടന്നു . ജനുവരി 7 ന് പ്രഭാതനമസ്കാരം,വി.മൂന്നിൻമേൽ കുർബാന,പ്രദക്ഷിണം,ആശിർവാദം,നേർച്ച വിളബ് ,സ്നേഹവിരുന്ന്,ആദ്യഫലലേലം ,തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിച്ചു.
അഖില മലങ്കര മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2023-വർഷത്തിൽ നടത്തപ്പെട്ട കേന്ദ്ര വാർഷിക പരീക്ഷയിൽ പങ്കെടുത്ത 5 വനിതകളെ ഇടവക അനുമോദിച്ചു.ജൂനിയർ വിഭാഗത്തിൽ യുകെ ഭദ്രാസനത്തിൽ ഒന്നാം സ്ഥാനം നേടിയ സീനാമോൾ ജോമോനെയും,മറ്റു വിഭാഗത്തിൽ പരീക്ഷ എഴുതിയ ബിന്ദു നവീൺ,മിനു ജോജു,ഡയന ജേബി,സിബി ഫിലിപ്പ് എന്നിവർക്കും ഇടവകയുടെ ഉപഹാരം നൽകി തിരുമേനി ആദരിച്ചു.എം.എം.വി.സ് ഭദ്രാസന സെക്രട്ടറി റൂബി ഡെനിൻ അനുമോദന പ്രസംഗം നടത്തി. പെരുന്നാൾചടങ്ങുകൾക്ക് ട്രസ്റ്റി ഡെനിൻ തോമസ്,സെക്രട്ടറി ലിജിയ തോമസ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Leave a Reply