ബ്രിസ്റ്റോള്‍ STSMCC യുടെ മാസാദ്യ വെള്ളിയാഴ്ചകളില്‍ നടക്കുന്ന നൈറ്റ് വിജിലും പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുനാളിനു മുന്നോടിയായ എട്ട് നോയമ്പാചരണത്തിന്റെ തുടക്കവും ഇന്ന്. ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ഫിഷ്‌പോന്‍ഡ്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തുന്ന നൈറ്റ് വിജില്‍ ഇന്ന് വൈകുന്നേരം 8 മണിക്ക് ജപമാലയിലൂടെ ആരംഭിച്ച് രാത്രി 12 മണിക്ക് അവസാനിക്കും. പ്രശസ്ത വചന പ്രഘോഷകനായ ഫാ.സിറില്‍ ഇടമനയും ഫാ.ഫാന്‍സുവാ പത്തിലുമാണ് ശുശ്രൂഷകള്‍ നയിക്കുന്നത്.
വി. കുര്‍ബ്ബാന, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, കുമ്പസാരം, ദിവ്യാരാധന, വചന സന്ദേശം തുടങ്ങിയവ ഉണ്ടായിരിക്കും. അനുഗ്രഹദായകവും ആത്മാവിനെയും ശരീരത്തെയും പരിശുദ്ധാത്മാവില്‍ ഉണര്‍ത്താന്‍ ഉതകുന്നതുമായ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST, കൈക്കാരന്മാരായ ലിജോ പടയാട്ടില്‍,ജോസ് മാത്യു, പ്രസാദ് ജോണ്‍ എന്നിവര്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
അഡ്രസ്:
ST. JOSEPH’S CATHOLIC CHURCH
FOREST ROAD
FISHPONDS
BRISTOL
BS163QT
Leave a Reply