ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെന്ററിൽ ഒന്നായ സ്‌റ്റോക്ക് ഓൺ ട്രെന്റിൽ ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയലിന്റെ നേതൃത്തത്തിൽ റവ.ഫാ . തോമസ് വാലുമ്മേൽ വാദ്യമേളങ്ങളുടെ അകമ്പടിയിൽ തിരുന്നാൾ കൊടിയേറ്റം അങ്ങേയറ്റം ഭക്തിസാന്ദ്രമായി നിർവഹിച്ചു . കുർബാനക്ക് ശേഷം പാച്ചോർ വിതരണവും ഉണ്ടായി .

ജൂലൈ ആറാം തീയതി വരെ എല്ലാ ദിവസവും തിരുന്നാളിനോട് അനുബന്ധിച്ചു കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ് . ജൂലൈ ആറാം തീയതി തിരുന്നാൾ ദിനത്തിൽ രാവിലെ 09.30 മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠയും തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബാനയും ഉണ്ടായിരിക്കും . തിരുന്നാൾ കുർബാനയ്ക്ക് ശേഷം ബെർസ്സ്ലെം പള്ളിയിൽ നിന്ന് കോഓപ്പറേറ്റീവ് ഹാൾ വരെ ആഘോഷമായ തിരുന്നാൾ പ്രദക്ഷിണവും , അതിനു ശേഷം സ്നേഹവിരുന്നും ശേഷം സംഗീത വിരുന്നും ഉണ്ടായിരിക്കും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുന്നാൾ ആഘോഷങ്ങൾ ഏറ്റവും ഭക്തി സാന്ദ്രമായി കൊണ്ടാടുവാൻ ഇടവക വികാരി റവ . ഫാ .ജോർജ് എട്ടുപറയലിനൊപ്പം നേതൃത്വം വഹിക്കുന്നത് തിരുന്നാൾ കൺവീനർ ഫിനിഷ് വിൽസൺ , കൈക്കാരന്മാർ അനൂപ് ജേക്കബ് , സോണി ജോൺ , സജി ജോസഫ് ജോയിന്റ് കൺവീനേഴ്‌സ് റൺസ് മോൻ അബ്രഹം , റിന്റോ റോക്കി , ഷിബി ജോൺസൻ എന്നിവരാണ് .