സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ കീഴിലുള്ള വനിതാ സംഘടനയായ വിമൻസ് ഫോറം കൊറോണ ലോക്ക് ഡൗൺ അപാരതയുമായിട്ടാണ് യുകെ മലയാളി സമൂഹത്തിൽ ഇപ്പോൾ സംസാര വിഷയമായിരിക്കുന്നത്. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ കൊറോണക്കെതിരെ ജീവൻ മരണപോരാട്ടം നടത്തുന്നവരാണ് നഴ്സുമാരും ഡോക്ടർസും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ.

ലോകമുഴുവനും നേരിടുന്ന മഹാമാരിയില്‍ ഭയചകിതരായ്, മരണം ആരെ എപ്പോഴാണ് കൂട്ടികൊണ്ടു പോകുകയെന്നറിയാതെ ആകുലരാണ് മനുഷ്യരാശി മുഴുവനും. ജീവിത പങ്കാളിടെ മരണപ്പെട്ട ശരീരം ഒന്നു കാണാന്‍ കഴിയാതെ… ആ തിരുനെറ്റിയില്‍ ഒരു അന്ത്യചുംബനം നല്‍കാനാവാതെ… ഇടനെഞ്ച് പൊട്ടിക്കരയുന്നവർ… തന്നെ എടുത്തുവളര്‍ത്തിയ പ്രിയ  മാതാപിതാക്കളുടെ വേര്‍പാടില്‍… അവസാനമായി ഓട് പിടി മണ്ണ് ഇടാൻ പോലും കഴിയാതെ അങ്ങകലെ മൂകമായ് കണ്ണുനീരോഴുക്കുന്ന പ്രിയപ്പെട്ടവർ…

പ്രവാസജീവിതത്തില്‍ കൂടെ ജോലിചെയ്യുന്നവർ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് മരണത്തിലേക്ക് വീഴുന്ന കൂടപിറപ്പുകളെ, സഹപ്രവർത്തകരെ, കൂട്ടുകാരെ  എല്ലാം നിസഹായതയോടെ,  ഹൃദയവേദനയോടെ കണ്ട് നില്‌കേണ്ടിവരുന്ന മാനസിക അവസ്ഥയിലൂടെ കടന്നു പോകുന്നവർ… ഒരു മലയാളി പ്രവാസിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്… പ്രവാസ ജീവിതത്തിൽ ഇന്ന് വരെ അനുഭവിക്കാത്ത ജീവിത രീതികളും അതിനേക്കാളുപരി ജീവിത ഭയവും വേട്ടയാടിയ നാളുകളിൽ കൂടിയുള്ള കൊറോണക്കാലം.

ജീവനും മരണത്തിനുമിടയിലുള്ള നൂൽ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ കൊറോണ എന്ന മഹാമാരി ഉയർത്തിയ ഭയത്തെ തെല്ലൊന്ന് മാറ്റിവച്ച സ്റ്റോക്ക് ഓൺ ട്രെന്റിലെ വിമൻസ് ഫോറത്തിലുള്ള ഒരുപിടി മലയാളി നഴ്സുമാരാണ്‌ മെയ് മുപ്പത്തൊന്നാം തിയതി വളരെ ക്രീയേറ്റീവ് ആയ ഒരു വീഡിയോയുമായി വന്നിരിക്കുന്നത്.

മാതാവിന്റെ വണക്കമാസം കാലം കൂടുന്ന ദിവസത്തിടൊപ്പം തന്നെ പൊന്തകോസ്ത ദിനം കൂടിയായിരുന്നു മെയ് 31. മരുന്നും മന്ത്രങ്ങളും ഫലിക്കാത്ത സമയങ്ങൾ ജീവിതത്തിൽ വന്നാലും ദൈവസഹായം എന്നും തുണയാകും എന്ന് കരുതുന്ന,  വിശ്വാസത്തിൽ ആഴം കൂടുതലുള്ള സ്ത്രീസമൂഹം.. വിശ്വാസവും അതിൽ അൽപം കളിതമാശകളും കൂട്ടിക്കലർത്തി പാട്ടിന്റെയും ഡാൻസിനെയും മേമ്പൊടികളോടെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു…

കൊറോണക്കാലം പലരുടെയും കഴിവുകൾ പുറത്തെത്തിച്ച കാലം എന്ന് കൂടി അറിയപ്പെടും.. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ ഇൻചാർജ് ആയ ജോർജ്ജ് എട്ടുപറയിൽ വീഡിയോ കണ്ടശേഷം പ്രതികരിച്ചത് ഇങ്ങനെയാണ്… ഞാൻ ഇവിടുന്ന് സ്ഥലം മാറിപ്പോകുകയാണ്… കാരണം എന്നെക്കാളും കഴിവുള്ളവരാണ് സ്റ്റോക്ക് മലയാളികൾ… ഇവിടെ പിടിച്ചുനിൽക്കാൻ കൂടുതൽ കഴിവുള്ള മറ്റൊരു അച്ചൻ വരേണ്ടതുണ്ട്…

കാണാം വീഡിയോ

[ot-video][/ot-video]