ഒരു കറി വെക്കാൻ തേങ്ങാ പൊട്ടിക്കാൻ എന്ത് പാടാണ് . വാക്കത്തിയെടുക്കണം. നടുഭാഗം നോക്കി മുട്ടി പൊട്ടിക്കണം. ആകെ പൊല്ലാപ്പാണ്. എന്നാൽ കോട്ടയംകാരൻ അബീഷിന് തേങ്ങ പൊട്ടിക്കാൻ വെറും കൈ മതി. കൈകൊണ്ടിടിച്ച് 47 സെക്കൻഡുകൊണ്ട് 136 തേങ്ങകള്‍ പൊട്ടിച്ച് ഗിന്നസ് റെക്കോർഡ് ഇട്ടിരിക്കുകയാണിദ്ദേഹം.