ജെഗി ജോസഫ്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതാംഗങ്ങളുടെ വിശ്വാസോജ്ജ്വലനം ലക്ഷ്യമാക്കി രൂപം നല്‍കിയ പഞ്ചവത്സര അജപാലന പദ്ധതിയുടെ ആദ്യ വര്‍ഷമായ കുട്ടികളുടെ വര്‍ഷത്തിന്റെ ബ്രിസ്റ്റോള്‍ ഇടവകാതല ഉദ്ഘാടനം ഫിഷ്പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ട് നിര്‍വഹിച്ചു. യുകെയില്‍ നാനൂറിലധികം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വേദപാഠ ക്ലാസുകള്‍ക്ക് മുന്നോടിയായി നടന്ന സ്‌കൂള്‍ അസംബ്ലിയില്‍ വച്ചാണ് കുട്ടികളുടെ ആദ്യ വര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

മാര്‍ സ്രാമ്പിക്കല്‍ പിതാവ് പരിശുദ്ധാത്മാവിന്റെ ജീവിക്കുന്ന ശിലകളായി മാറുവാന്‍ കുട്ടികളോട് ആഹ്വാനം ചെയ്തത് ഓര്‍മ്മപ്പെടുത്തിയ ഫാ. മാത്യു പിണക്കാട്ട് കുട്ടികളില്‍ നിന്നുമാണ് സഭയും സമൂഹവും വളരേണ്ടതെന്നും അതിനാല്‍ കുട്ടികളില്‍ നിന്ന് തന്നെ രൂപതയുടെ തുടക്കം ആരംഭിക്കണമെന്നും പറഞ്ഞു. നവംബര്‍ 20 മുതല്‍ 22 വരെ മിഡ്വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ വച്ച് നടന്ന രൂപതാ പ്രതിനിധി സമ്മേളനത്തിലും ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളും വികാരി ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ബിപിന്‍ ചിറയില്‍, ഡീക്കന്‍ ജോസഫ് ഫിലിപ്പ്, വേദപാഠ ഹെഡ്മാസ്റ്റര്‍ ജെയിംസ് ഫിലിപ്പ്, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സിനി ജോമി, ട്രസ്റ്റിമാരായ ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്ന വേദിയില്‍ വച്ച് നിലവിളക്കിന്റെ തിരി തെളിച്ചു ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ട് ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ്‌റ് ഹെഡ് മിസ്ട്രസ് സിനി ജോമി കുട്ടികള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

അതിനു ശേഷം നടന്ന വി. കുര്‍ബാനയ്ക്ക് ഫാ. മാത്യു പിണക്കാട്ട് നേതൃത്വം നല്‍കി. സെന്റ് സേവ്യഴ്‌സ് ഫാമിലി യൂണിറ്റ് ഒരുക്കിയ സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ക്ക് സമാപനമായി.