മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇടുക്കി കൊക്കയാർ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് ആത്മഹത്യ(Suicide) ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു.

ഇന്ന് പുലർച്ചെ നാലു മണിക്ക് മാതാവ് റസീല ഉണർന്നപ്പോൾ മകന്‍ റസൽ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. തുടർന്ന് റസീല ഫോൺ വാങ്ങി വച്ചു. രാവിലെ മൊബൈൽ ചോദിച്ചപ്പോൾ 12 മണി വരെ പഠിച്ചാൽ തരാമെന്ന് പറഞ്ഞു. പന്ത്രണ്ടു മണിക്ക് ആവശ്യപ്പെട്ടപ്പോൾ നൽകാൻ വീട്ടുകാർ തയ്യാറായെങ്കിലും മൊബൈല്‍ വാങ്ങാതെ റസല്‍ വാങ്ങാതെ മുറിയിലേക്ക് പോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റസല്‍ മുറിയിലേക്ക് പോയതിന് പിന്നാലെ അമ്മ തുണി ഉണക്കാൻ പുറത്തേക്കും പോയി. ഒരു മണിയോടെ തിരികെ എത്തി വിളിച്ചിട്ട് റസൽ കതക് തുറന്നില്ല. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍‌ പെരുവന്താനം പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.