ന്യൂസ് ഡെസ്ക് മലയാളം യുകെ

21 കാരനായ ലെവി ലോറൻസിന് സ്വാൻസീ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി കോഴ്‌സിന്റെ രണ്ടാം വർഷം ആരംഭിച്ചതിന് ശേഷം രണ്ടാഴ്ചത്തേയ്ക്ക് ശരീരത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. എന്നാൽ വിദ്യാർത്ഥികളിൽ സാധാരണയായി കാണുന്ന ഫ്രഷേഴ്‌സ് ഫ്ലൂ ആയിരിക്കും എന്ന് കരുതി ഇതിനെ തള്ളിക്കളയുകയാണ് ചെയ്‌തത്‌. ദിവസങ്ങൾ കഴിയുന്തോറും സ്ഥിതി വഷളാകുന്നത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ സുഹൃത്തുക്കൾ ലെവിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ലെവിക്ക് മെനിഞ്ചൈറ്റിസ് ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ചികിത്സയ്ക്കായി പത്ത് ദിവസത്തോളം ആശുപത്രിയിൽ ചെലവഴിച്ചതിന് ശേഷമാണ് പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താൻ ഈ ഇരുപത്തി ഒന്നുകാരന് സാധിച്ചത്. കുട്ടിക്കാലത്ത് റുട്ടീൻ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പേരുത്തണമെന്ന് ലെവി ലോറൻസ് പറയുന്നു.

കുറച്ച് ദിവസങ്ങളായി പനി ഉണ്ടായിരുന്നെങ്കിലും താൻ അതിനെ വലിയ ഗൗരവത്തോടെ കണ്ടില്ല. എന്നാൽ ഒരുദിവസം തൻെറ സ്ഥിതി തീരെ മോശമായി. സംസാരിക്കാനോ ചുറ്റുമുള്ള കാര്യങ്ങൾ തിരിച്ചറിയാനോ സാധിക്കാത്ത അവസ്ഥയിലാണ് തൻെറ സഹപാഠി ലെവിയെ ആശുപത്രിയിൽ കൊണ്ടുവന്നത് . റുട്ടീൻ വാക്‌സിനേഷനുകൾ സ്വീകരിക്കേണ്ടതിൻറെ പ്രാധാന്യം വിളിച്ചോതുന്നതാണ് ലെവിയുടെ അനുഭവം എന്ന് പബ്ലിക് ഹെൽത്ത് വെയിൽസ് (PHW) പറഞ്ഞു.