ശ്രീനഗര്‍: ‘പരീക്ഷയ്ക്കായി ഗൗരവത്തോടെ പഠിക്കണം’ പാക് ആക്രമണത്തില്‍ കൊല്ലപ്പെടും മുന്‍പ് സൈനികന്‍ മക്കളോട് പറഞ്ഞ അവസാന വാക്കുകളാണിത്. ഞാറാഴ്ച്ച രാത്രി പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. കൊല്ലപ്പെട്ട നാല് പേരില്‍ ഒരാളായ ഹവീല്‍ദാര്‍ റോഷന്‍ ലാല്‍ അന്നേ ദിവസം രാവിലെ മകനോട് അവസാനമായി പറഞ്ഞ വാക്കുകളാണിവ.
‘എന്റെ അച്ഛന്‍ കൊല്ലപ്പെട്ട ദിവസം രാവിലെ ഞാനുമായി സംസാരിച്ചതാണ്. ഫൈനല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഞങ്ങളോട് രണ്ട് പേരോടും നന്നായി പഠിക്കണമെന്ന് പറഞ്ഞു’ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായ റോഷന്റെ മകന്‍ അഭിനന്ദന്‍ പറയുന്നു. ജമ്മുവിലെ സംബ ജില്ലയിലെ നിച്‌ല ഗ്രാമത്തിലാണ് കൊല്ലപ്പെട്ട റോഷന്റെ വീട്. 1995 ല്‍ സൈന്യത്തില്‍ ചേര്‍ന്ന റോഷന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
സംബയിലെ സൈനിക സ്‌കൂളിലാണ് റോഷന്റെ മക്കള്‍ പഠിക്കുന്നത്. മകള്‍ അര്‍ത്തിക എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ക്യാപ്റ്റന്‍ കപില്‍ കുണ്ഡു ഈ മാസം 10 ന് 23ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് കൊല്ലപ്പെടുന്നത്. രാം അവതാര്‍, ശുഭം സിങ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് സൈനികര്‍.
Leave a Reply