അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ് : ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്നു. ഭാരത അപ്പസ്‌തോലനും സഭാ പിതാവും ആയ വി.തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് സ്റ്റീവനേജിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുക. സഭ കടമുള്ള ദിനമായി ആചരിക്കുന്ന, വിശ്വാസത്തില്‍ നമ്മുടെ പിതാവായ തോമാശ്ലീഹായുടെ തിരുന്നാളിന്, സൗത്ത്വാര്‍ക്ക് അതിരൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ റവ.ഫാ. ഹാന്‍സ് നേതൃത്വം നല്‍കും.
ജൂലൈ 3 തിങ്കളാഴ്ച വൈകുന്നേരം 7:15ന് ആഘോഷമായ പരിശുദ്ധ കുര്‍ബ്ബാനയോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തോമാശ്ലീഹാ അനുസ്മരണ പ്രഭാഷണവും, ലദീഞ്ഞും തുടര്‍ന്നു നടത്തപ്പെടും. തിരുന്നാളില്‍ പങ്കെടുത്ത് മാര്‍ത്തോമ്മാശ്ലീഹായുടെ മദ്ധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ചാപ്ലെയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.
പള്ളിയുടെ വിലാസം: സെന്റ് ജോസഫ്‌സ് ചര്‍ച്ച്, ബെഡ്വെല്‍ ക്രസന്റ്. എസ്ജി 1 1 എന്‍ജെ. സ്റ്റീവനേജ്
Leave a Reply