സ്വന്തം ലേഖകൻ 

ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച് മലയാളികൾ അടക്കം നിരവധി ആളുകൾ യുകെയിൽ ദിനംപ്രതി മരണപ്പെടുമ്പോൾ ഇൻഷ്വറൻസ് ക്ലെയിമിനായി അപേക്ഷിക്കുന്നവർക്ക് എന്തുകൊണ്ടാണ് അവ ലഭിക്കാതെ വരുന്നത് , ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം , എന്താണ് ഇപ്പോൾ യുകെയിലെ ഇൻഷ്വറൻസ് മാർക്കറ്റിൽ നടക്കുന്ന തെറ്റായ വിപണന രീതികൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി യുകെയിലെ പ്രമുഖ അഭിഭാഷകനും , ഇന്റർനാഷണൽ അറ്റോർണിയുമായ അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ നൽകുന്ന വിലപ്പെട്ട വിവരങ്ങൾ ഒരോ യുകെ മലയാളികൾക്കും ഈ അവസരത്തിൽ വളരെയധികം ഉപകാരപ്രദമാണ് .

യുകെ മലയാളികളുടെ നിത്യ ജീവിതത്തിൽ കൊറോണ വൈറസ് ഭീതി പടർത്തി നീങ്ങുമ്പോൾ , ആയിരക്കണക്കിന് പൗണ്ട്  പ്രീമിയം അടച്ച് എടുത്ത് വച്ചിരിക്കുന്ന , അവസാന ആശ്രയമാകുന്ന ഇൻഷ്വറൻസ് പോളിസികളും വെറുതെ ആകുമോ എന്ന സംശയത്തിലാണ് പല യുകെ മലയാളികളും . കൊറോണ ബാധിച്ച് മരണപ്പെട്ടാലോ , മറ്റ് എന്തെങ്കിലും മാരക രോഗങ്ങൾ പിടിപെട്ട് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയോ ചെയ്‌താലോ , തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കുവാൻ മറ്റുള്ളവരുടെ മുൻപിൽ കൈയ്യ് നീട്ടേണ്ട വരുമോ എന്ന ഭയത്തിലാണ് ഇന്ന് യുകെ മലയാളികളിൽ പലരും .

യുകെയിലെ മലയാളികളായ ചില ഇൻഷ്വറൻസ് ഏജന്റുമാർ നൽകിയ തെറ്റായ ഉപദേശങ്ങൾ സ്വീകരിച്ച് ഇൻഷ്വറൻസ് പോളിസികൾ എടുക്കുകയും , അവസാനം രോഗം പിടിപെട്ട് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ മോർട്ഗേജും ലോണുകളും അടയ്ക്കാൻ പറ്റാതെ , സാമ്പത്തിക ബാധ്യതയിൽപ്പെട്ട പലരും പോളിസി നൽകിയ ഇൻഷ്വറൻസ് കമ്പനികൾക്കെതിരെ കേസ്സ് കൊടുക്കണം എന്ന് ആവശ്യപ്പെട്ട് , തന്നെ സമീപിച്ചപ്പോഴാണ് ഇൻഷ്വറൻസ് മേഖലയിൽ നടക്കുന്ന അപകടകരമായ കാര്യങ്ങളെപ്പറ്റി തുറന്ന് പറയാൻ അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തയ്യാറായത് .

ഭീമമായ തുകയ്യ്ക്ക് എടുത്തിരിക്കുന്ന മോർട്ഗേജും , ലോണും അടക്കമുള്ള സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കാൻ വേണ്ടി ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്ന ഓരോ യുകെ മലയാളികളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തന്റെ വീഡിയോയിൽ പങ്ക് വയ്ക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്ലെയിം ചെയ്യുമ്പോൾ എന്തൊക്കെ തെറ്റുകൾ കൊണ്ടാണ് ഇൻഷ്വറൻസ് തുക ലഭിയ്ക്കാതെ വരുന്നത് , എങ്ങനെ വേണം ഇൻഷ്വറൻസ് പോളിസികൾ തെരഞ്ഞെടുക്കണ്ടത് , ആരിൽ നിന്ന് വേണം ഉപദേശങ്ങൾ സ്വീകരിക്കാൻ , എങ്ങനെയാണ് ശരിയായ ഇൻഷ്വറൻസ് ഉപദേശകരെ തിരിച്ചറിയുന്നത് , എന്തൊക്കെ വിവരങ്ങൾ ഇൻഷ്വറൻസ് പോളിസിയുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം , ഇപ്പോൾ നമ്മൾ എടുത്തിരിക്കുന്ന പോളിസികൾ നമ്മുടെ സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കാൻ പ്രാപ്തമായവയാണോ , എന്താണ് ഇനിഷ്യൽ ഡിസ്‌ക്ലോസർ , എല്ലാ ഇൻഷ്വറൻസ് പോളിസികളും ഒരേ പോലെ താരതമ്യം നടത്തി തരുന്ന  വെബ്‌സൈറ്റുകളുടെ ആധികാരികത എങ്ങനെ ഉറപ്പിക്കാം , ഫോണിൽ വിളിക്കുന്ന ഇൻഷ്വറൻസ് ഉപദേശകർ യഥാർത്ഥത്തിൽ അതിന് യോഗ്യരാണോ , ഇൻഷ്വറൻസ് മാർക്കറ്റിൽ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റിയുടെ അധികാരമെന്താണ് , സ്യൂട്ടബിലിറ്റി റിപ്പോർട്ടും , കൺഫെർമേഷൻ  റിപ്പോർട്ടും തമ്മിലുള്ള ബന്ധമെന്താണ് തുടങ്ങി ഇന്ന് യുകെയിൽ ഇൻഷ്വറൻസ് എടുത്തവരും എടുക്കാൻ പോകുന്നവരുമായ ഓരോ മലയാളികളും മനസ്സിലാക്കിയിരിക്കേണ്ട വളരെയധികം വിലപ്പെട്ട വിവരങ്ങളാണ് ഈ വീഡിയോയിൽ വെളിപ്പെടുത്തുന്നത്.

അഡ്വ : സുബാഷ് ജോർജ്ജ് മാനുവലിന്റെ വീഡിയോ കാണുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക്   സന്ദർശിക്കുക . ഇൻഷ്വറൻസ് സംബന്ധമായ വിവരങ്ങൾ കൂടുതലായി അറിയുവാൻ ആഗ്രഹിക്കുന്നവർ ട്രൂ റെസ്പോൺസിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ മെസ്സേജ് അയയ്ക്കുക

[ot-video][/ot-video]

വരും ദിനങ്ങളിൽ യുകെ മലയാളികൾക്ക് ഉപകാരപ്രദമായ പല വീഡിയോകളുമായി അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തന്റെ യൂ ട്യൂബ് ചാനലായ  TRUE RESPONSE TV യിൽ  വരുന്നതായിരിക്കും . ട്രൂ റെസ്പോൺസിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://www.facebook.com/groups/593650134903256/