എൻഎച്ച്എസിലെ ജോലിയിൽ നിന്ന് പുറത്താകുമെന്ന ഭീതിയിൽ നാല് നഴ്‌സുമാർ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ഇതിൻെറ വിശദീകരണം ആരോഗ്യ ഉദ്യോഗസ്ഥർ ആദ്യമായി പുറത്തുവിട്ടിരിക്കുന്നു. നഴ്‌സുമാർ നേരിടുന്ന മാനസിക സമ്മർദ്ദം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ടുകളും മറ്റു വിശദീകരണങ്ങളും പുറത്ത് വിടാൻ എൻഎച്ച്എസ് തീരുമാനിച്ചത്. അന്വേഷണം നേരിടുന്ന എല്ലാ നഴ്‌സുമാർക്കും അവരുടെ ഉൽകണ്ഠകൾ നിയന്ത്രിക്കാനുള്ള പിന്തുണ നൽകണമെന്ന് ലോറ ഹൈഡ് ഫൗണ്ടേഷന്റെ ജെന്നി ഹോക്കിൻസ് പറഞ്ഞു. നഴ്‌സുമാർ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവത്തിന് ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നഴ്സിംഗ് മിഡ്‌വൈഫറി കൗൺസിൽ കഴിഞ്ഞ വർഷം മുതൽ നഴ്‌സുമാരുടെ ആത്മഹത്യ രേഖകൾ സൂക്ഷിച്ചുവരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2016 ഫെബ്രുവരിയിൽ ആമീൻ അബ്ദുള്ള എന്ന നേഴ്സ് തീകൊളുത്തി ആത്മഹത്യ ചെയ്യുകയുണ്ടായി. ലണ്ടനിലെ ചാരിങ്ങ് ക്രോസ് ആശുപത്രിയിൽ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് ആമീൻ നൽകിയ അപ്പീലിന്റെ വാദം കേൾക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ” ഞങ്ങളുടെ രജിസ്റ്ററിൽ ഉള്ളവരുടെ മാനസികാരോഗ്യം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഫിറ്റ്നസിൽ ഏർപ്പെട്ടിരിക്കുന്ന പ്രൊഫഷണലുകൾക്ക് കേസുകൾ പരിശീലിപ്പിക്കുന്നതിനായി ഞങ്ങൾ ഒരു സ്വതന്ത്ര വൈകാരിക ഹെൽപ്‌ലൈൻ ഉടൻ അവതരിപ്പിക്കും. ഒപ്പം ഒരു സ്വതന്ത്ര ഓർഗനൈസേഷനുമായി ചേർന്ന് പ്രവർത്തിക്കുവാൻ കഴിയുമോ എന്നും ഞങ്ങൾ അന്വേഷിക്കുന്നു. ” എൻഎംസിയിലെ ഫിറ്റ്നസ് ടു പ്രാക്ടീസ് ഡയറക്ടർ മാത്യു മക്ക്ലാൻഡ് ഇപ്രകാരം പറയുകയുണ്ടായി.

ഏഴ് വർഷത്തെ കാലയളവിൽ 305 നഴ്സുമാർ ആത്മഹത്യ ചെയ്തതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ 32 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. , 2014 ൽ ആണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നത് . 54 പേരാണ് 2014-ൽ മാത്രം സ്വയം ജീവൻ വെടിഞ്ഞത് .