ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നോർത്തേൺ അയർലണ്ടിനായുള്ള ബ്രെക്‌സിറ്റിനു ശേഷമുള്ള പുതിയ നിയമങ്ങളിൽ അതൃപ്തിയുമായി സുല്ല ബ്രാവർമാൻ. അതേസമയം,രാജിവയ്ക്കില്ലെന്നും, വെറും കുപ്രചരണങ്ങൾ മാത്രമാണ് നടക്കുന്നതെന്നും സുല്ല ബ്രാവർമാൻ കൂട്ടിചേർത്തു. യൂറോപ്യൻ യൂണിയനെ ഈ മേഖലയിൽ വളർത്താൻ സഹായിക്കുന്ന പുതിയൊരു പദ്ധതിയെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ലെന്നും, അത്തരത്തിലുള്ള കരാറുകളോട് വിയോജിപ്പാണുള്ളതെന്നും സുല്ല ബ്രാവർമാൻ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ നിർണായക പങ്കിനെ ചൊല്ലി റിഷി സുനക്കിന് മേൽ അദ്ദേഹത്തിന്റെ മന്ത്രിമാരിൽ നിന്നുൾപ്പടെ സമ്മർദ്ദം ഉയരുന്നതിനിടയിലാണ് ഇത്.
എന്നാൽ വിഷയത്തെ ചൊല്ലിയുള്ള വിശദമായ ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, നോർത്തേൺ അയർലൻഡിന് പരമാധികാരം ഉറപ്പുനൽകുന്ന ഏതൊരു പുതിയ നിയമവും ആവശ്യമാണെന്നും അതിന് പിന്തുണ നൽകേണ്ടത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണെന്നും സുനക് പറഞ്ഞു. നിലവിലെ നിയമങ്ങൾ 2021 ൽ ബോറിസ് ജോൺസൻ കൊണ്ടുവന്നതാണ്. നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ എന്നാണ് അത് അറിയപ്പെടുന്നത്. എന്നാൽ, റിപ്പബ്ലിക് ഓഫ് അയർലൻഡുമായുള്ള യുകെയുടെ അതിർത്തിയിൽ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകതയെ മറികടക്കാൻ നോർത്തേൺ അയർലൻഡ് ചില യൂറോപ്യൻ യൂണിയൻ നിയമങ്ങൾ തുടർന്നും പിന്തുടരുന്നുണ്ടായിരുന്നു.
ഇത് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന ടോറി എംപിമാർക്കും മേഖലയിലെ ഏറ്റവും വലിയ യൂണിയനിസ്റ്റ് പാർട്ടിയായ ഡിയുപിക്കും തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. പുതിയ ക്രമീകരണത്തിന് കീഴിൽ ഇത് എത്രനാൾതുടരും എന്നത് ഇതുവരെ തീരുമാനമായിട്ടില്ല. ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന ടോറി എംപിമാർക്കും മേഖലയിലെ ഏറ്റവും വലിയ യൂണിയനിസ്റ്റ് പാർട്ടിയായ ഡിയുപിയും ഇതിനെ ഒരു സാധ്യതയായിട്ടാണ് വിലയിരുത്തുന്നത്. പരിശോധനകൾ തടയാനുള്ള ബാക്ക്‌സ്റ്റോപ്പ് നിർദേശങ്ങളുടെ പേരിൽ തെരേസ മേയുടെ സർക്കാരിൽ നിന്ന് ബ്രാവർമാൻ മുൻപും രാജിവെച്ചിട്ടുണ്ട്
Leave a Reply