പ്രശസ്ത ബോളിവുഡ്ബംഗാളി നടി സുമിത സന്യാല്‍ (71) നിര്യാതയായി. ഞായറാഴ്ച വൈകുന്നേരം ദേശപ്രിയോ പാര്‍ക്കിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. . ഫിലിം എഡിറ്റര്‍ സുബോധ് റോയ് ആണ് ഭര്‍ത്താവ്. 1960ല്‍ ഖംഖാബാബുര്‍ പ്രാത്യാബര്‍തന്‍ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
നിരവധി ഹിന്ദി ചിത്രങ്ങിലും സുമിത വേഷമിട്ടിട്ടുണ്ട്. അമിതാഭ് ബച്ചന്‍ നായകനായ ഹിന്ദി ചിത്രം ആനന്ദില്‍ സുമിതയുടെ നായിക വേഷം ശ്ര?ദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദി സിനിമകളായ ഗുഡി, ആശീര്‍വാദ്, മേരേ അപ്‌നെ എന്നീ ചിത്രങ്ങളാണ് സുമിതയെ താരമാക്കിയത്. സുമിതയുടെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിനം അറിയിച്ചു.
Leave a Reply