ഷിബു മാത്യൂ
ആരാധനക്രമ വത്സരത്തിലെ പള്ളിക്കൂദാശ കാലഘട്ടത്തിലേയ്ക്ക് പരിശുദ്ധ കത്തോലിക്കാ സഭ പ്രവേശിച്ചിരിക്കുകയാണ്. സഭയെ മഹത്വത്തോട് കൂടെ മിശിഹാ പിതാവായ ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുന്ന ചിന്തയാണ് പള്ളിക്കൂദാശ കാലത്തിന്റെ മുഖ്യ പ്രമേയം.
ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനമദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപമാണ് മലയാളം യുകെ ന്യൂസ് പബ്‌ളീഷ് ചെയ്യുന്നത്.
ദൈവത്തിന് വേണ്ടി കിടിലം കൊള്ളുന്ന ധാര്‍മ്മീകതയുടെ സ്വരം ഇടി മുഴക്കം പോലെ മരുഭൂമിയെയും മനുഷ്യ ഹൃദയങ്ങളേയും കിടിലകൊള്ളിച്ച ശബ്ദം. അത് സ്‌നാപകന്റെതാ. ഈ സ്‌നാപകനേപ്പോലെ ധാര്‍മ്മീകതയുടെ ഉള്‍ക്കിടിലം സമ്മാനിക്കുന്ന അതിശക്തമായ പ്രബോധനം കൈമുതലായി ഉള്ളവനാണ് ഈശോമിശിഹാ എന്ന ഉള്‍ക്കാഴ്ച്ച ഒരു പക്ഷേ അന്യമതസ്തര്‍ക്കും ഉണ്ടാകാം. അതു കൊണ്ടാണ് രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞത് ക്രിസ്ത്യാനികളെ വേണ്ട വിധത്തില്‍ ആദരിക്കാന്‍ തോന്നുന്നില്ല. എങ്കിലും ക്രിസ്തുവിനെ ആദരിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല എന്ന്.
ആധുനീകതയില്‍ ജീവിക്കുന്ന ക്രൈസ്തവരും അക്രൈസ്തവരുമായവരുടെ ജീവിതരീതിയുടെ അസ്വഭാവീകത തുറന്നു കാട്ടുന്ന ഒരു സന്ദേശമാണ് ഇന്ന് ദേവാലയത്തില്‍ റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ വിശ്വാസികള്‍ക്കായി നല്‍കിയത്.
സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.
കുറവിലങ്ങാടിന്റെ സുവിശേഷം.