സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ടെസ്കോ ബ്രിട്ടനിൽ ഉടനീളം 4500ഓളം തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള അനേകം തൊഴിലാളികളെ ഇത് ബാധിക്കും . മെട്രോ നഗരങ്ങളിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം മണിക്കൂറുകൾ വെട്ടി ചുരുക്കാൻ ആണ് തീരുമാനം. 153 ഓളം കടകളിൽ ആണ് ഈ തീരുമാനം ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഓൺലൈൻ ഷോപ്പിംഗിന്റെ വർദ്ധനവും, ആൽടി പോലെയുള്ളടത്തെ ഡിസ്കൗണ്ട് സെയിലുകളുമെല്ലാം എല്ലാം വ്യാപാരത്തിൽ വൻ ഇടിവ്സൃഷ്ടിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം .

മുൻപ് ആഴ്ചയിൽ സാധനം വാങ്ങിയിരുന്ന കസ്റ്റമറുകൾക്കായിയാരുന്നു ടെസ്‌കോ മുൻഗണന നൽകിയിരുന്നത്. എന്നാൽ ഈ സാഹചര്യം മാറിയിരിക്കുകയാണ്. ഉപഭോക്താക്കൾ ദിവസേനയുള്ള ആഹാരസാധനങ്ങൾ വാങ്ങുന്നതിനാണ് താല്പര്യം കാണിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടെസ്കോ മുൻകാലങ്ങളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ ജർമനിയിലെ ആൽടി സെയിലും മറ്റും ടെസ്‌കോയ്ക് ഭീഷണിയാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, സ്ഥാപനങ്ങൾ കസ്റ്റമറുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കാനാണു ടെസ്കോ തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രിട്ടണിലെ എംടി ജേസൺ ടാരി വ്യക്തമാക്കി. ടെസ്‌കോയുടെ പുതിയ സ്ഥാപനങ്ങളിൽ വളരെ കുറച്ച് സാധനങ്ങൾ മിതമായ നിരക്കിൽ വിൽക്കാനാണ് തീരുമാനം.

ഏകദേശം മൂന്നു ലക്ഷത്തി ഇരുപതിനായിരത്തോളം പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണ് ടെസ്കോ. ഈ വർഷമാദ്യം ആയിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരുടെ യൂണിയനുകൾ, ജോലി നഷ്ടപ്പെട്ടവർക്ക്‌ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്