മോദി സർക്കാരിനെതിരായ റാഫേൽ അഴിമതി ആരോപണത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്നുള്ള ഹർജികൾ തള്ളി സുപ്രീം കോടതി. വിധിയിൽ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഹർജികളിൽ കഴമ്പില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസും കോടതി തള്ളിയിട്ടുണ്ട്. ‘കാവൽക്കാരൻ കളവ് നടത്തിയെന്ന് സുപ്രീം കോടതിയും അംഗീകരിച്ചു’ എന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് രാഹുൽ ഗാന്ധി നടത്തിയിരുന്നത്.കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗൾ, കെ.എം ജോസഫ്, എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. രാവിലെ 10:30ന് പുനഃപരിശോധനാ ഹർജിയിലെ വാദം കേട്ട ശേഷമായിരുന്നു വിധിപ്രസ്താവം.
ഫ്രാൻസുമായി ഇന്ത്യ നടത്തിയ റാഫേൽ യുദ്ധവിമാന ഇടപാടിൽ അഴിമതി നടന്നുവെന്ന് ആരോപിച്ചുകൊണ്ട് മുൻ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്. 2018 ഡിസംബർ 14നാണ് അഴിമതിയാരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. തുടർന്ന് വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഇവർ റിവ്യൂ ഹർജി നൽകുകയായിരുന്നു.
Leave a Reply