ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ ജനറൽ പ്രൊവിഡന്റ് ഫണ്ടിൽ (GPF) മാതാപിതാക്കളെ നോമിനിയാക്കിയത് ജീവനക്കാരൻ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരിച്ച ഒരു ഡിഫൻസ് അക്കൗണ്ട്സ് വകുപ്പ് ജീവനക്കാരന്റെ പിഎഫ് തുക സംബന്ധിച്ച കേസിലാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്.
2000-ൽ ജോലിയിൽ ചേർന്ന ആ ജീവനക്കാരൻ ആദ്യം അമ്മയെ നോമിനിയാക്കിയിരുന്നു. 2003-ൽ വിവാഹിതനായപ്പോൾ ഗ്രൂപ്പ് ഇൻഷുറൻസ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ രേഖകളിൽ നോമിനിയായി ഭാര്യയെ മാറ്റിയെങ്കിലും പിഎഫ് നോമിനിയിൽ മാറ്റം വരുത്തിയിരുന്നില്ല. 2021-ൽ അദ്ദേഹം മരിച്ചതിനെ തുടർന്ന് തർക്കം ഉയർന്നു.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഭാര്യക്കും അമ്മക്കും തുല്യമായി തുക നൽകണമെന്ന് ഉത്തരവിട്ടു. പക്ഷേ, ഹൈക്കോടതി നോമിനി രേഖയിൽ അമ്മയുടെ പേരാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടി ഭാര്യക്ക് പിഎഫ് ലഭിക്കില്ലെന്ന് വിധിച്ചു.
ഇത് തള്ളി സുപ്രീംകോടതി വ്യക്തമാക്കി: വിവാഹം കഴിഞ്ഞതോടെ പഴയ നോമിനി അസാധുവാകുന്നു. നോമിനി മാറ്റാതിരുന്നാലും നിയമപരമായി ഭാര്യയ്ക്ക് അവകാശം ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി.











Leave a Reply