ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരിയും സുരേഷ് ഗോപിയും. രണ്ടു പേരും രണ്ട് മേഖലയില്‍ ശോഭിച്ചവരാണെങ്കിലും കേരളത്തിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും ക്രൈം ബ്രാഞ്ച് മേധാവിയുമാണ് ടോമിന്‍ ജെ. തച്ചങ്കരി. കുസൃതിക്കാറ്റ്, ബോക്‌സര്‍, മാന്ത്രികക്കുതിര തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീത സംവിധാനം ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. ആ ഒരു സിനിമാ പരിവേഷവും തച്ചങ്കരിക്കുണ്ട്.  തച്ചങ്കരി കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നപ്പോള്‍ വലിയ കൈയ്യടിയാണ് നേടിയത്. യൂണിയന്‍കാരെ സുരേഷ് ഗോപിയെക്കാളും വെല്ലുന്ന ഡയലോഗ്‌സിലൂടെ തച്ചങ്കരി അടിച്ചൊതുക്കിയിരുന്നു. ചീഫ് ഓഫീസില്‍ തമ്പടിച്ചിരുന്നവരെയെല്ലാം ഇളക്കി ജോലി ചെയ്യാന്‍ പറഞ്ഞുവിട്ടു. ഫലമോ ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം, യാത്രക്കാര്‍ക്ക് അല്ലലില്ലാതോ യാത്ര എല്ലാം സാധ്യമായി. കെഎസ്ആര്‍ടിസി രക്ഷപ്പെടുന്ന ഘട്ടം വന്നപ്പോള്‍ യൂണിയനും മന്ത്രിയുമെല്ലാം ഇടപെട്ട് തച്ചങ്കിരിയെ തെറിപ്പിച്ചു. തച്ചങ്കരി പോയതോടെ കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിക്കാര്‍ ഗതിയില്ലാതെ രാപ്പകല്‍ സമരത്തിലാണ്. തച്ചങ്കരിയാകട്ടെ ഇപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവയാണ്. അതിന് ശേഷം അധികമൊന്നും വാര്‍ത്തകളില്‍ വരാതിരുന്ന തച്ചങ്കരി ദേ സുരേഷ് ഗോപി കേസില്‍ പൊങ്ങി വരികയാണ്.

പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രണ്ട് ആഡംബരവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കിയിട്ടുള്ളത്. 60-80 ലക്ഷം രൂപ വിലയുള്ള കാറുകള്‍ നികുതി വെട്ടിച്ച് രജിസ്റ്റര്‍ ചെയ്‌തെന്നാണു െ്രെകംബ്രാഞ്ച് കണ്ടെത്തല്‍.  ഇതോടെ സുരേഷ് ഗോപിയും തച്ചങ്കരിയും ഒരു പോലെ ശ്രദ്ധ നേടുകയാണ്. നിയമം കര്‍ശനമായി തച്ചങ്കരി നടപ്പിലാക്കിയാല്‍ കുടുങ്ങുന്നത് ബിജെപി എംപിയായ സുരേഷ് ഗോപിയാണ്. അത് ബിജെപിയ്ക്ക് ദേശീയ തലത്തില്‍ വലിയ നാണക്കേടുണ്ടാക്കും. മാത്രമല്ല സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നുമുണ്ട്. ആ നിലയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ഇരിക്കുമ്പോള്‍ നടക്കുമോന്ന് കണ്ടറിയാം. ഐപിഎസുകാര്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പുമായി എന്തായാലും കടപ്പാടുണ്ട്. ഇന്ത്യന്‍ പോലീസ് സര്‍വീസ് എന്നാണല്ലോ…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാര്യങ്ങള്‍ ഇതായിരിക്കെ നിലപാടിലുറച്ചാണ് തച്ചങ്കരി. പുതുച്ചേരി, എല്ലെപ്പിെള്ളെ ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക താമസക്കാരനാണെന്നു വ്യാജരേഖ ചമച്ചാണു തട്ടിപ്പെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിലാസത്തില്‍ എല്‍.ഐ.സി. പോളിസിയും നോട്ടറിയില്‍നിന്നു വ്യാജ സത്യവാങ്മൂലവും സംഘടിപ്പിച്ചാണു വാഹനം രജിസ്റ്റര്‍ ചെയ്തത്. വ്യാജമുദ്രയും പതിപ്പിച്ചു.  വഞ്ചന, വ്യാജരേഖ, മോട്ടോര്‍ വാഹനനിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസിന്റെ തുടക്കത്തില്‍ അപ്പാര്‍ട്ട്‌മെന്റ് ഉടമയെ സ്വാധീനിച്ച് സുരേഷ് ഗോപിക്ക് അനുകൂലമായി മൊഴി കൊടുപ്പിക്കാന്‍ ശ്രമം നടന്നു. എന്നാല്‍, പിന്നീട് അന്വേഷണോദ്യോഗസ്ഥനായ ഡിെവെ.എസ്.പി: ജോസി ചെറിയാനോടു കെട്ടിടമുടമ സത്യം തുറന്നുപറഞ്ഞതാണു കേസില്‍ വഴിത്തിരിവായത്. ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടിയ സുരേഷ് ഗോപിയെ 2018 ജനുവരി 15നു ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു.

ഫഹദ് പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കി. അമലാ പേള്‍ ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ തമിഴ്‌നാട്ടിലാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ കേരളത്തിലെ െ്രെകംബ്രാഞ്ചിനു കേസെടുക്കാന്‍ കഴിയാതെ നടപടി അവസാനിപ്പിച്ചു. എന്നാല്‍, സുരേഷ് ഗോപിയുടെ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്, തിരുവനന്തപുരത്താണ് ഉപയോഗിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഒരു വാഹനം ഡല്‍ഹിയിലേക്കും മറ്റൊന്ന് ബംഗളുരുവിലേക്കും മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്തായാലും രണ്ട് താരങ്ങള്‍ നേര്‍ക്ക് നേര്‍ വരുമ്പോള്‍ ക്ലൈമാക്‌സ് എന്താണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല.