ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ താരത്തിനു പരിക്കേറ്റിട്ടില്ല. റെയ്‌ന സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ദുലീപ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍നിന്ന് കാണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെയിലായിരുന്നു അപകടം.
എടാവയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. വാഹനത്തിന്റെ പിന്നിലെ ടയറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. വാഹനം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കില്‍ അപകടം ഗുരുതരമായേനെ എന്ന് പോലീസ് അറിയിച്ചു.
അപകടത്തെത്തുടര്‍ന്ന് മാറ്റയിടാന്‍ സ്‌റ്റെപ്പിനി ടയര്‍ ഇല്ലാതിരുന്നതിനാല്‍ താരത്തിനു കുറച്ചു സമയം റോഡില്‍ കാത്തിരിക്കേണ്ടതായി വന്നു. അപകടവാര്‍ത്ത പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസാണ് താരത്തിന് കാണ്‍പൂരിലേക്ക് പോകാനായി മറ്റൊരു വാഹനം ഏര്‍പ്പാടാക്കി നല്‍കിയത്.
Leave a Reply