ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിർമ്മാണ, സേവന മേഖലകളിലെ മുന്നേറ്റത്തിന് പിന്നാലെ കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ അപ്രതീക്ഷിതമായി വളർന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒക്ടോബറിനും ഡിസംബറിനുമിടയിൽ സമ്പദ്‌വ്യവസ്ഥയിൽ 0.1% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പബ്ബുകളും ബാറുകളും ഉൾപ്പെടെയുള്ള വ്യവസായങ്ങളിലും വളർച്ച ഉണ്ടായിട്ടുണ്ട്. 2024 ലെ കണക്കുകൾ അനുസരിച്ച് 2023 നേക്കാൾ ഈ വർഷത്തെ ജീവിത നിലവാരം കുറവായിരുന്നു. ഏപ്രിലിൽ നികുതി വർധന പ്രാബല്യത്തിൽ വരുന്നതോടെ സാമ്പത്തിക വളർച്ച കുറച്ചുകാലത്തേയ്ക്ക് മന്ദഗതിയിലാകുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേശീയ ഇൻഷുറൻസിൽ കൂടുതൽ പണം നൽകുന്നത്, മിനിമം വേതനം വർധിക്കുന്നതിന് കാരണമാകും, ഇത് ബിസിനസ് നിരക്കുകൾ കുറയ്ക്കുകയും ചെയ്യും.ഇങ്ങനെ ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ ശേഷിയെ ബാധിക്കുമെന്ന അഭിപ്രായവും മുന്നോട്ട് വരുന്നുണ്ട്. ശമ്പള വർദ്ധനവ് നൽകാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരിൽ നിന്നുള്ള സഹായങ്ങൾ തൊഴിലുടമകൾ പ്രതീക്ഷിക്കുന്നുണ്ട്. ബിസിനസുകൾക്കുള്ള ചെലവ് വർദ്ധിക്കുന്നത് നിയമനം, ലാഭം, നിക്ഷേപം എന്നിവ കുറയ്ക്കുകയും ഉയർന്ന വിലയിലേക്ക് നയിക്കുകയും ചെയ്യുമെന്ന ആശങ്കയ്ക്ക് പിന്നാലെയാണിത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞയാഴ്ച പലിശനിരക്ക് 4.5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച യുഎസ് ട്രേഡ് താരിഫുകൾ സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് ക്യാപിറ്റൽ ഇക്കണോമിക്‌സിലെ യുകെ ചീഫ് ഇക്കണോമിസ്റ്റ് പോൾ ഡെയ്ൽസ് പറഞ്ഞു. അടുത്ത ആറ് മാസ കാലയളവിൽ സമ്പദ്‌വ്യവസ്ഥ ഗണ്യമായി വളരാൻ സാധ്യതയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.