ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധം ഉണ്ടായിരുന്നവരെ ചോദ്യം ചെയ്ത് പോലീസ്. പത്തിലേറെ പേരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതിനിടെ നടി റിയ ചക്രവർത്തിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. അടുത്ത ബന്ധം പുലർത്തിയിരുന്ന റിയയുമായി സുശാന്ത് പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും റിയയോ സുശാന്തോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിയ പോലീസിനോട് പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബാന്ദ്രയിലെ പോലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒൻപതോളം മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. താനും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താൻ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നവെന്നാണ് റിയയുടെ മൊഴി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുശാന്ത് മരിക്കുന്നതിന്റെ അന്ന് പോലും സംസാരിച്ചിരുന്നുവെന്ന് റിയ വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണത്തിനായി റിയ തന്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറി. റിയയും സുശാന്തും കൈമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പോലീസ് വിശദമായി പരിശോധിച്ചു. ഇതു രണ്ടാം തവണയാണ് റിയയെ ചോദ്യം ചെയ്യുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബാന്ദ്രയിലുള്ള ഫ്‌ലാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു.