ടോമി ജോര്‍ജ്ജ്
സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സ്വാന്‍സിയില്‍ നടന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി. വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നറും ഉള്‍പ്പെടെ നടന്ന ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങളില്‍ വളരെയധികം ആളുകള്‍ പങ്കെടുത്തു. സ്വാന്‍സിയിലെ പോണ്ടിലിവ് വില്ലേജ് ഹാളില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികള്‍ സമാപിച്ചത് രാത്രി പത്ത് മണിയോടെ ആയിരുന്നു.

IMG_6412

അന്‍പതിലധികം കുട്ടികള്‍ പങ്കെടുത്ത ക്രിസ്തുമസ് നേറ്റിവിറ്റി പ്ലേ ആയിരുന്നു ഏറ്റവും ആകര്‍ഷണീയം ആയത്. മംഗള വാര്‍ത്ത മുതല്‍ സ്നാപക യോഹന്നാന്‍റെ ശിരച്ഛേദം വരെയുള്ള ബൈബിള്‍ ഭാഗങ്ങള്‍ പുനരാവിഷ്കരിക്കപ്പെട്ട നേറ്റിവിറ്റി പ്ലേ എല്ലാ അര്‍ത്ഥത്തിലും മികച്ച് നില്‍ക്കുന്നതായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജിജി ജോര്‍ജ്ജ് സ്ക്രിപ്റ്റ് രചിച്ച് ബിജു പി. മാത്യു സംവിധാനം ചെയ്ത് അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേ പ്രൊഫഷനല്‍ നിലവാരം പുലര്‍ത്തുന്നതായിരുന്നു.

IMG_6371

അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച മനോഹരങ്ങളായ നൃത്ത പരിപാടികളും, സംഗീത പരിപാടികളും, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കും ഒക്കെ ഒന്നിനൊന്ന് മികവ്‌ പുലര്‍ത്തുന്നവയായിരുന്നു. അസോസിയേഷന്‍ സെക്രട്ടറി ജിനോ ഫിലിപ്പിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പുതുവത്സര ഡിന്നറും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വാന്‍സി മലയാളി അസോസിയേഷന്‍ നടത്തിയ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഗംഭീരമാക്കിയ എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് ജിജി ജോര്‍ജ്ജ്, സെക്രട്ടറി ജിനോ ഫിലിപ്പ്, ട്രഷറര്‍ റെജി ജോസ് എന്നിവരും മറ്റ് കമ്മറ്റിയംഗങ്ങളും അറിയിച്ചു.

IMG_6375

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

സ്വാന്‍സി മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാം – ചിത്രങ്ങള്‍