സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന ജീവിത രീതികളാണ് പുറത്ത് വരുന്നത്. ആരെയും അമ്പരപ്പിക്കുന്ന ജീവിതരീതികളായിരുന്നു സ്വപ്‌നയുടേത്. ഗള്‍ഫിലാണ് സ്വപ്‌ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സ്വപ്ന അവിടെ താമസിച്ചിരുന്നത്. പഠിച്ചത് അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളിലുമായിരുന്നു.
അതേസമയം സ്വപ്ന സുരേഷ് ആറിൽ അധികം വിവാഹം കഴിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സരിത്തിനെയും വിവാഹം കഴിച്ചിട്ടുണ്ട് എന്നും സരിതുമായും വിവാഹ ബന്ധം നടത്തി എന്നും കോൺസുലേറ്റിലെ ഒരു മുൻ ഡ്രൈവർ പറഞ്ഞു. വിവാഹ ബന്ധങ്ങൾ ഒന്നും തന്നെ വേർപെടുത്തിയിട്ടില്ല.
മാത്രമല്ല പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നു. അവസാന വിവാഹം നടന്നത് കൊച്ചിയിലുള്ള ഭദ്ര കാളി ക്ഷേത്രത്തിൽ വെച്ചായിരുന്നു.ഐ.ടി സിക്രട്ടറി ശിവ ശങ്കർ ആയിരുന്നു വിവാഹത്തിൽ ഉടനീളം സജീവ സാന്നിധ്യം ആയത്. ലൈംഗികത ഉപയോഗിച്ച് ആണ് സ്വപ്ന തന്റെ സ്വാധീനം വർദ്ധിപ്പിച്ചത് എന്നും പലരെയും പാട്ടിലാക്കിയത് എന്നും ഇയാൾ സൂചിപ്പിച്ചു. അങ്ങനെ പലരെയും വലയിലാക്കി.
മന്ത്രി കടകമ്പള്ളിയും സ്വപ്നയുടെ അടുത്ത സുഹൃത്താണ് എന്നും മുൻ ഡ്രൈവർ വെളിപ്പെടുത്തുന്നു. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സ്വപ്‌ന സുരേഷിനെ പിടികൂടുമ്പോള്‍ ഏവരും ഞെട്ടി. കാര്യം മറ്റൊന്നുമല്ല അതുവരെ ഫോട്ടോകളിലും മറ്റും കണ്ട രൂപമായിരുന്നില്ല ഏവരും കണ്ടത്.
ലുക്ക് ആകെ മാറിയ നിലയില്‍ ആയിരുന്നു. മുഖത്ത് സന്തോഷം ഒന്നും ഇല്ലാതെ ആകെ സങ്കടകരമായ ഭാവമായിരുന്നു. ഈ പാവത്താനാണോ സ്വര്‍ണക്കടത്തിലെ പിടികിട്ടാപ്പുള്ളി എന്ന് പലര്‍ക്കും സംശയവും തോന്നിയിരിക്കാം. കാരണം അത്രയധികം മാറ്റങ്ങള്‍ പിടികൂടിയപ്പോള്‍ ഉണ്ടായി കുറച്ചുനാള്‍ മുമ്പ് വരെ കാര്യങ്ങള്‍ അങ്ങനെ ഒന്നും ആയിരുന്നില്ല. സ്വപ്‌നയുടെ വാക്കിനും നോക്കിനും മുമ്പില്‍ പതറിയ പലരുമുണ്ട്. ഉന്നതര്‍ പോലും ഇത്തരത്തില്‍ സ്വപ്‌നയ്ക്ക് മുന്നില്‍ വിറച്ച് നില്‍ക്കുന്നുണ്ട്.
ഗുണ്ട തലവനെ പോലെ തലയെടുപ്പുള്ള സ്വപ്‌നയ്ക്ക് കീഴില്‍ ഒരു ഗുണ്ട സംഘം തന്നെ ഉണ്ടായിരുന്നു. ഉന്നത ബന്ധങ്ങള്‍ കെട്ടിപ്പെടുക്കയായിരുന്നു സ്വപ്‌നയുടെ പ്രധാന വീക്ക്‌നെസ്. സുഹൃത് ബന്ധങ്ങളില്‍ പെട്ടവരെയൊക്കെ ഇതിനായി സ്വപ്‌ന നന്നായി വിനിയോഗിച്ചു. തന്റെ പരിചയക്കാരായ ഉന്നതരുടെ അടുക്കല്‍ ഇമേജിന് കോട്ടം തട്ടാതെ പിടിച്ചു നില്‍ക്കാന്‍ സ്വപ്‌ന പരമാവധി ശ്രമിച്ചു. സ്വപ്ന ജനിച്ച് വളര്‍ന്നത് ദുബായിലായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം അവിടെ തന്നെ ജോലി നേടി. 18-ാം വയസില്‍ വിവാഹം. തുടര്‍ന്ന് ആദ്യ ഭര്‍ത്താവിനൊപ്പം ബിസിനസ് പടുത്തുയര്‍ത്തി. പണം സ്വന്തമാക്കാന്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്നു സ്വപ്‌ന. ഇത്രയും ഉന്നത ബന്ധങ്ങളും രഹസ്യമായ കള്ളത്തരങ്ങളും കൊണ്ടു നടന്നപ്പോള്‍ ഒരിക്കലും പിടിക്കപ്പെടുമെന്ന് സ്വപ്‌ന സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
ദുബായിലെ പഠനവും വിവാഹവും ബിസിനസും വിജയകരമായി കൊണ്ടുപോകുന്നതിനിടെ ഇടക്ക് എല്ലാം തകര്‍ന്നു. സ്വപ്‌നയുടെ പിതാവ് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. കൊട്ടാരവളപ്പിലെ ആഡംബര വില്ലയിലായിരുന്നു താമസം. കുടുംബത്തോടൊപ്പമാണ് കഴിഞ്ഞത്. സ്വപ്‌ന കൂടാതെ രണ്ട് മക്കള്‍ കൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളില്‍ ആയിരുന്നു സ്വപ്‌നയുടെ പഠനം. പ്ലസ്ടു കഴിഞ്ഞതിന് ശേഷം അബുദാബി എയര്‍പോര്‍ട്ടില്‍ ചെറിയ ജോലി ലഭിച്ചു. ഇതിന് ശേഷം പിന്നീട് പഠിച്ചോ എന്നകാര്യത്തിന് വ്യക്തതയില്ല. കേരളത്തില്‍ ജോലിക്കായി സ്വപ്‌ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
അബുദാബിയില്‍ ജോലി നേടിയ ശേഷമായിരുന്നു സ്വപ്‌ന വിവാഹം കഴിക്കുന്നത്. തിരുവനന്തപുരം പേട്ട സ്വദേശിയാണ് വരന്‍. വിവാഹത്തിന് ശേഷം ഭര്‍ത്താവിനെയും അബുദാബിയിലേക്ക് കൊണ്ടുപോയി. അച്ഛന്റെ ബിസിനസിലും സ്വപ്‌ന സഹായിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഭര്‍ത്താവുമായി ബിസിനസ് നടന്നെങ്കിലും കാര്യമായില്ല. ഇതോടെ കുടുംബ ജീവിതത്തില്‍ സ്വരച്ചേര്‍ച്ചയില്ലാതെയായി. ഒടുവില്‍ വിവാഹബന്ധം അവസാനിച്ചു. ഈ ബന്ധത്തില്‍ സ്വപ്‌നയ്ക്ക് ഒരു പെണ്‍കുട്ടിയുണ്ട്.
പിന്നീട് സ്വപ്‌ന രണ്ടാമതും വിവാഹത്തിന് തയ്യാറായി. കൊല്ലം സ്വദേശിയായിരുന്നു ഭര്‍ത്താവ്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. രണ്ടു പേരുടെയും വീടുകളില്‍ നിന്ന് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. രണ്ടാം വിവാഹത്തിന് ശേഷം അബുദാബി വിട്ട് തിരുവനന്തപുരത്തേക്ക് താമസം മാറി. ഈ ബന്ധത്തില്‍ സ്വപ്‌നയ്ക്ക് ഒരു ആണ്‍കുട്ടി ഉണ്ട്. രണ്ടാം ഭര്‍ത്താവും മക്കളുമായി തിരുവനന്തപുരം മുടവന്‍മുകളിലെ ഫ്‌ളാറ്റിലും പിന്നീട് അമ്പലമുക്കിലെ ഫ്‌ളാറ്റിലുമായിരുന്നു താമസം.
ഇതിനിടെയാണ് എയര്‍ ഇന്ത്യ സാറ്റ്‌സിലും സ്വപ്ന ജോലി ചെയ്തിരുന്നു. പിന്നീട് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്‌നയ്ക്ക് ജോലി ലഭിച്ചു. അച്ഛന് അബുദാബി സുല്‍ത്താന്റെ ഓഫീസുമായുള്ള ബന്ധം യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ എളുപ്പമുള്ളതാക്കിയെന്നാണ് പറയുന്നത്.
അതിനിടെ ശാരീരിക അസ്വസ്ഥത ബാധിച്ച് സ്വപ്നയുടെ അച്ഛന്‍ അബുദാബിയിലെ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചെങ്കിലും രണ്ട് മാസം മുന്‍പ് മരിച്ചു. ഒടുവില്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാര്‍ക്കിലും ജോലി കിട്ടി. ഈ നിയമനം ഇപ്പോള്‍ വലിയ വിവാദമാവുകയും സര്‍ക്കാര്‍ തല അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.
എന്നാൽ വിവാഹിതയാകുന്നതിനുമുമ്പ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടിയ കഥകളും പുറത്ത് വരുന്നത്. പിന്നീട് ദുബൈയിൽ നിന്നും മുംബൈയിൽ എത്തിയ വികാരിയെയും സ്വപ്‍നയെയും ബന്ധുക്കാരുടെ സഹായത്തോടെ വീട്ടുകാർ കണ്ടെത്തുകയും ദുബൈയിൽ തിരിച്ചെത്തിക്കുകയിരുന്നു എന്നാൽ ഇതിന് മുൻപ് കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം വീട്ടിൽ ചോദ്യം ചെയ്യുന്നതിന്റെ ഇടയിലായിരുന്നു ഈ ഒളിച്ചോട്ടവും.
Leave a Reply