സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിൻറെ ആത്മകഥയായ ചതിയുടെ പത്മവ്യുഹം പുറത്തിറങ്ങി . സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട് .സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ,

പുറത്തുവിട്ട കാര്യങ്ങൾക്ക് പുറമേ സ്വപ്നയുടെ സ്വകാര്യ ജീവിതത്തെ ബന്ധപ്പെട്ട കാര്യങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട് .ശിവശങ്കറുമായുള്ള വിവാഹം ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത് .ശിവശങ്കറും വീട്ടിലെ മറ്റ് ബന്ധുക്കളുമായുള്ള ചിത്രം.

അങ്ങനെ ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് പുസ്തകത്തിൽ ഉള്ളത്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞ് ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്ത ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .തൃശ്ശൂർ കറൻറ് ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ശിവശങ്കറിന്റെ പാർവതിയാണ് കയ്യിൽ പച്ചകുത്തിയത്. ശിവശങ്കർ നൽകിയ പുടവയും താലിയും ധരിച്ച് തൻറെ വീട്ടിൽ ഒരു പിറന്നാളാഘോഷം, റിസോർട്ടിൽ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ,എന്നിങ്ങനെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത് .

250 രൂപയാണ് പുസ്തകത്തിൻറെ വില .ആമസോണിൽ പുസ്തകം ലഭ്യമാണ്. എം ശിവശങ്കർ തൻറെ കഴുത്തിൽ താലിചാർത്തി എന്നും ഒരിക്കലും കൈവിടില്ല എന്നും പറഞ്ഞു എന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നുണ്ട് .ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു സ്വപ്നയെ ശിവശങ്കർ വിവാഹം ചെയ്തത് എന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ 2016 ലാണ് ശിവശങ്കറുമായി പരിചയത്തിലാകുന്നത് .തുടക്കത്തിലെ സൗഹൃദം ഒരു വർഷത്തിനകം അടുത്ത അനുബന്ധമായി മാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2016 ദുബായിയിൽ മുഖ്യമന്ത്രി മറന്നുവെച്ച ബാഗ് ശിവശങ്കർ പറഞ്ഞപ്രകാരം താൻ കടത്തിക്കൊണ്ട് നൽകി. മുഖ്യമന്ത്രി ഈ ബാങ്ക് മറന്നു വച്ചതാണെന്ന് ശിവശങ്കർ പറഞ്ഞു .എന്നാൽ യാദൃശ്ചികമായി മറന്നു വച്ചതാണോ അതോ മനപ്പൂർവ്വം മറന്നതാണോ എന്നകാര്യത്തിൽ സംശയം ഉണ്ടായിരുന്നു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിൽ ഏഴാം അധ്യായത്തിൽ ആണ് ഈ വെളിപ്പെടുത്തലുള്ളത്. എന്നെ പാർവതി എന്നാണ് ശിവശങ്കർ വിളിച്ചത് .ഒരു കൗമാരക്കാരനെപ്പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കരന് എന്നോടുള്ള പ്രണയം .എൻറെ പ്രണയം നേടാനും നിലനിർത്താനും എന്തുവില കൊടുക്കാനും,

എത്രവേണമെങ്കിലും താഴാനും ശിവ ശങ്കർ തയ്യാറായിരുന്നു .ഇത്രയേറെ അധികാരങ്ങളും പദവികളും ഉള്ള ഒരാൾ ഒരു കൗമാരക്കാരനെപ്പോലെ പ്രണയിക്കുകയും കരയുന്നതും വാശിപിടിക്കുന്നതും ഒക്കെ എന്നെ അത്ഭുതപ്പെടുത്തി .അതെന്നെ ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തു .സ്വർണക്കടത്ത് കേസ് വിവാദമായി കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയ താൻ എൻ ഐ എ യുടെ പിടിയിലാവുന്നവരെ ശിവശങ്കറിന്റെ പാർവ്വതി ആയിരുന്നു ഞാൻ .പുസ്തകത്തിലെ ഒരു അധ്യായത്തിൽ ശിവ ശങ്കറിന്റെ പാർവ്വതി എന്നാണ് സ്വപ്ന പേര് നൽകിയത്.

സ്വർണം പിടിക്കും വരെ കൂടെ നിന്ന് പിന്നെ കൈവിട്ടു. ശിവശങ്കർ എഴുതിയ പുസ്തകത്തിന് ബദലായി താനും പുസ്തകം എഴുതുന്നത് അന്നേ തന്നെ സ്വപ്ന പറഞ്ഞിരുന്നു .ഫോട്ടോകളും വിവരങ്ങളും ഉൾപ്പെടുത്തിയാൽ 10 പുസ്തകങ്ങൾ വരും എന്ന് സ്വപ്ന പറയുന്നു. നേരത്തെ അശ്വദ്ധാമാവ് വെറുമൊരു ആന എന്ന പേരിൽ ശിവശങ്കർ തൻറെ ആത്മകഥ പുറത്തിറക്കിയിരുന്നു. താനുമായി ഉണ്ടായിരുന്ന ബന്ധം സ്വപ്നസുരേഷ് ദുരുപയോഗം ചെയ്തു എന്നാണ് പുസ്തകത്തിൽ ശിവശങ്കർ ആരോപിച്ചിരിക്കുന്നത്.