സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും ഹൃദയത്തിന്റെ ഉൾത്തടങ്ങളിൽ മങ്ങാതെ മായാതെ നിൽക്കുന്ന ആഘോഷമായിമാറി സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം. ആഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ക്ലബിന്റെ പ്രസിഡന്റ് ശ്രീ സോണി കാച്ചപ്പിള്ളി ഉത്ഘാടനം ചെയ്‌തു. സെക്രട്ടറി ജോർജ് തോമസ് ഏവരെയും സ്വാഗതം ചെയ്തു സംസാരിക്കുകയുണ്ടായി. ഏവർക്കും ആശംസകൾ നേർന്നുകൊണ്ട് ട്രെഷറർ പ്രദീഷ് ഫിലിപ്പ്, ജോയിന്റ് സെക്രെട്ടറി അഗസ്റ്റിൻ ജോസഫ് (പാപ്പച്ചായൻ)എന്നിവർ സംസാരിച്ചു. ഏവർക്കും നന്ദി അറിയിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് സജി മാത്യു സംസാരിച്ചു. ക്ലബ്ബിന്റെ എല്ലാ അംഗങ്ങൾക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് കേക്കും സമ്മാനിക്കുകയുണ്ടായി.

തുടർന്ന് വിവിധയിനം കലാപരിപാടികൾ വേദിയിൽ അരങ്ങേറി. കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് ജിൻസ് ജോസഫ്, അനീഷ് തോമസ്, അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഉദാത്തമാതൃകയുടെ നേർ സന്ദേശം പകരുന്നതായിരുന്നു സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ ഇത്തവണത്തെ ആഘോഷം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ