ഗോപിക. എസ് , മലയാളം യു കെ ന്യൂസ്‌ ടീം

യുകെ :  ക്രിപ്റ്റോ കറൻസിക്ക് ലോകമെമ്പാടും സാധ്യതയേറുകയാണ്. ഇതിന് തെളിവാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ ബാങ്ക് ‘സെബ ‘ ആഗോളതലത്തിൽ ഒൻപത് പുതിയ മാർക്കറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റിയുടെ കീഴിൽ ഡിജിറ്റൽ കറൻസിയുപയോഗിച്ചുള്ള വിനിമയ -വ്യാപാര – സമ്പാദ്യ പദ്ധതികളാണ് സെബ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സ്വിറ്റസർലഡിലെ സഗിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുന്നതിലൂടെ ആഗോള സാമ്പത്തിക മേഖലയിൽ ചലനാത്മകമായ മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. യുകെ , ഇറ്റലി , ജർമ്മനി , ഫ്രാൻസ് , ഓസ്ട്രിയ , പോർച്ചുഗൽ , നെതർലാൻഡ്സ് , സിംഗപ്പൂർ , ഹോങ്കോങ് എന്നിവയാണ് ഇതുവരെ സെബ തെരഞ്ഞെടുത്തിരിക്കുന്ന രാജ്യങ്ങൾ.  ETH,  ETC, LTC, XLM, NEO തുടങ്ങിയവയുടെ വിനിമയവും ബാങ്ക് നടത്തുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉപഭോക്താക്കളിലേക്ക് വിപുലമായ നിക്ഷേപ സാധ്യതകളും സൂചികകളുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സെബ ക്രിപ്റ്റോ അസറ്റ് സെലക്ട് ഇൻഡക്സ് (SEBAX) എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന സൂചികയിൽ ഡിജിറ്റൽ കറൻസി മൂല്യവുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. എം.വി ഇൻഡക്സ് സൊല്യൂഷൻ (MVIS ) ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കഴിഞ്ഞ ജൂലൈ രണ്ടിന് പ്രസിദ്ധീകരിച്ച സൂചികയിൽ യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള മാർക്കറ്റ് നിലവാരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എം.വി ഇൻഡക്സ് സൊല്യൂഷൻ, ക്രിപ്റ്റോ കമ്പയർ ഡേറ്റാ ലിമിറ്റഡുമായി സഹകരിച്ചാണ് ഇത്തരം സൂചികകൾ തയ്യാറാക്കുന്നത്. 48.46% BTC,  26.70% ETH,  18.28% LTC, 3.43% XLM, 3.13% ETC എന്നിങ്ങനെയാണ് നിലവിലുള്ള വിനിമയനിരക്ക്. ക്രിപ്റ്റോ ആസ്തികൾക്ക് ലഭ്യമായതിൽ വച്ച് ഏറ്റവും വിശ്വസ്തവും മൂല്യാധിഷ്ഠിതവുമായ വിപണി കണ്ടെത്തുന്നതിലൂടെ സെബയുടെ വേരുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.