ന്യൂസ് ഡെസ്ക്. മലയാളം യുകെ
സ്കോട്ട് ലാൻ്റിലെ ഹോളി വിഷൻ മ്യൂസിക് അവതരിപ്പിക്കുന്ന സിംഫണി 23 എന്ന സംഗീത നിശ, സ്കോട്ട് ലാൻഡിലെ ചിട്ടയായ സംഘടനകളിൽ ഒന്നായ LMC (Livingston Malayalee Community) യും, USMA( United Scotland Malayali Association) നും സംയുക്തമായി അവതരിപ്പിക്കുന്നു. മാർച്ച് 25 ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് സിംഫണി 23 ന് ലിവിംഗ്സ്റ്റണിൽ തിരശ്ശീല ഉയരും. യുകെയിലെ പ്രശസ്തരായ ഗായകർ, അവർക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളാണ് ഇവിടെ ആലപിക്കപ്പെടുന്നത്. സംഗീത ആസ്വാദകർക്ക് മാത്രമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് യുകെയിലെ എല്ലാ സംഗീത പ്രേമികളെയും ക്ഷണിക്കുകയാണെന്ന് സംഘാടകർ അറിയ്ച്ചു. ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.
സംഗീതനിശയോടൊപ്പം ബഷീറിൻ്റെ പൂവൻപഴം എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഒരു ക്ലാസിക് നാടകവും അവതരിപ്പിക്കുന്നതാണ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഉള്ള സംഗീതം ആസ്വദിക്കുന്നതോടൊപ്പം ഡിജെ പാർട്ടിയിലും പങ്കെടുത്ത് സംതൃപ്തരായി ഏവർക്കും വീടുകളിലേക്ക് മടങ്ങാം.
യുകെയിലെ മലയാള സംഗീത ലോകത്ത്, ഭക്തിഗാന ആൽബത്തിന്റെ മാർക്കറ്റിങ്ങുമായി രംഗത്തുവന്ന ഹോളി വിഷൻ മ്യൂസിക് പിന്നീട് നിരവധി ആൽബങ്ങൾ നിർമ്മിക്കുകയും നിർമാണത്തിൽ പങ്കാളികളാവുകയും ചെയ്തിട്ട് 14 വർഷങ്ങൾ പിന്നിടുന്നു. ഹോളിവിഷൻ മ്യൂസിക്സ് ഇതിനോടകം 30 തോളം ഗാനങ്ങൾ പൂർത്തിയാക്കി. ഇതിലേറിയതും ക്രിസ്തീയ ഭക്തിഗാനങ്ങൾ ആണ്.
വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും ഗാനങ്ങളും അടങ്ങിയ ആൽബം മാർക്കറ്റിംഗ് ചെയ്തുകൊണ്ട് ഹോളിവുഷൻ മ്യൂസിക് 2009 ലാണ് സ്ഥാപിതമായത്. അതിനുശേഷം വെസ്റ്റേൺ മീഡിയ ക്രിയേഷനുമായി ചേർന്നുകൊണ്ട് “സ്വർഗ്ഗീയ സിംഹാസനം” എന്ന ആൽബം പുറത്തിറക്കുകയുണ്ടായി. അതിലെ പല ഗാനങ്ങളും ഇന്നും ജനഹൃദയങ്ങളിൽ തങ്ങിനിൽക്കുന്നു. 2014 ൽ “ഹോളി സ്പിരിറ്റ് “എന്ന ആൽബത്തിൽ എട്ടോളം ഗാനങ്ങൾ, അതിൽ പലതും ഇന്നും പരിശുദ്ധാത്മ നിറവിനായുള്ള ഗാനങ്ങളുടെ കൂട്ടത്തിൽ പ്രശസ്തമാണ്. ദുഃഖവെള്ളിയാഴ്ചയുടെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് കെസ്റ്റർ ആലപിച്ച്, പ്രശസ്ത ഗാന രചയിതാവ് റോയി കാഞ്ഞിരത്താനത്തിന്റെ രചനയിൽ ജോജി കോട്ടയം ഈണം കൊടുത്ത ‘ഗാഗുൽത്തായുടെ നെറുകിൽ’ എന്ന ഗാനം ഇന്നും ജനഹൃദയങ്ങളിൽ പതിഞ്ഞ ഗാനങ്ങളിൽ ഒന്നാണ്.
കോവിഡ് എന്ന മഹാമാരിയിൽ ലോകം ഞെരിഞ്ഞമർന്നപ്പോൾ ലോകത്തിലെ മുന്നണി പോരാളികളായ എല്ലാ ആരോഗ്യ മേഖലയിലുള്ളവർക്കും മറ്റ് മുൻനിര ജോലിക്കാർക്കും ആദരവ് അർപ്പിച്ചുകൊണ്ട് ഹോളിവുഡ് മ്യൂസിക് ഇറക്കിയ ” Lead Kindly Light” എന്ന ആൽബം മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സംഗീത സംവിധായകൻ ഔസേപ്പച്ചൻ മാഷാണ് സംവിധാനം ചെയ്തത്. ഇരുപതോളം രാജ്യങ്ങളിലെ പ്രശസ്തരായ ഗായകരെ ഉൾക്കൊള്ളിച്ച് ചെയ്ത ഗാനം ആ വർഷത്തെ നേഴ്സുമാരുടെ ദിനത്തിൽ പ്രകാശനം ചെയ്തു.
മലയാള സംഗീതത്തിന്റെ പുണ്യമായ സംഗീത സംവിധായകൻ ശ്യാം സാർ ആണ് രണ്ടായിരത്തിൽ ഇറങ്ങിയ “Christmas Bells” എന്ന ക്രിസ്തീയ ഭക്തിഗാനം സംവിധാനം ചെയ്തത്. ആ ഗാനം ആലപിച്ചത് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നിത്യാ മാമനാണ്. വളരെ വ്യത്യസ്തമായ ഒരു ക്രിസ്മസ് ഗാനം ആണ് അത്.
അതേ വർഷം തന്നെ ക്രിസ്മസിന് മധു ബാലകൃഷ്ണൻ ആലപിച്ച് എബിസൺ ജോസിന്റെ രചനയിൽ ബിജു കൊച്ചുതെള്ളിയിൽ ഈണം നൽകിയ ക്രിസ്തീയ ഗാനവും നിർമ്മിക്കപ്പെട്ടിരുന്നു. ഈ ഗാനവും മികച്ച നിലവാരം പുലർത്തുവാൻ സാധിച്ചിരുന്നു.
2001 ഓണത്തിന് ഓർമ്മകളിലെ ഓണം എന്ന ആൽബം പ്രശസ്ത ഗാന രചയിതാവായ വി കെ ഹരിനാരായണൻ രചിച്ച് ജോജി കോട്ടയം ഈണം നൽകി ലല്ലു അൽഫോൻസ് ആലപിച്ചതാണ്.
സ്കോട്ട് ലാൻഡിലെ മലയാളി സംഘടനകളെ ഒരുമിച്ച് നിർത്തുന്ന ഒരു തണൽ മരമാണ് ഉസ്മ USMA.( UNITED SCOTLAND MALAYALI ASSOCIATION). സ്കോട്ട് ലൻഡിലുള്ള ഇന്ത്യക്കാർക്ക് ഏതു പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായാലും ഓടിയെത്തുന്ന സംഘടനയാണ് ഉസ്മ നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. പ്രത്യേകിച്ച് കോവിഡ് കാലത്ത് വളരെയധികം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും സഹായങ്ങൾ എത്തിക്കുവാനും ഈ സംഘടനയ്ക്ക് സാധിച്ചു. ഇത് ഒരു ചാരിറ്റി രജിസ്ട്രേഡ് സംഘടനയാണ്.
സ്കോട്ട് ലൻഡിൽ പുതുതായി എത്തിച്ചേർന്നിരിക്കുന്ന ഇന്ത്യക്കാർക്കും അതോടൊപ്പം സ്കോട്ട് ലൻഡിലുള്ള ഇന്ത്യക്കാരുടെ സുഹൃത്തുക്കളായി സ്കോട്ട് ലാൻഡ് കാണുവാൻ എത്തുന്നവർക്കും പ്രചോദനപ്രദമായ രീതിയിൽ ഉസ്മ എന്ന സംഘടന കുറഞ്ഞ ചെലവിൽ എഡിറ്റ്ബറയിൽ നിന്നും ഗ്ലാസ്കോയിൽ നിന്നും വൺഡേ ചീപ്പ് ഹൈലാൻഡ് ടൂർ നടത്തപ്പെടുന്നു. അടുത്ത ടൂർ മാർച്ച് 26 ഞായറാഴ്ചയാണ്. ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യേണ്ടതാണ്. രാവിലെ 8. 30 ന് ഹെർമിസ്റ്റൻ പാർക്ക് ആൻഡ് റൈഡിൽ നിന്നും യാത്ര തുടങ്ങുന്ന ബസ് Stirling, callendar Fort William Glencoe Fort Augustus Inverness pitlochry എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് 9.30ന് തിരികെ എത്തുന്നു. ഈ സേവനം വേനൽക്കാലത്ത് മാസത്തിൽ രണ്ടുപ്രാവശ്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 00447846411781.
USMA ഒരു വലിയ സംഘടനയായി നിലകൊള്ളുമ്പോഴും അതിൻ്റെ തണലിൽ വളരുന്ന മികച്ച ഒരു യൂണിറ്റാണ് ലിവിങ്സ്റ്റൺ മലയാളി കമ്മ്യൂണിറ്റി അഥവാ LMC. വളരെ ചിട്ടയായി പോകുന്ന ഈ സംഘടനയ്ക്ക് അഞ്ചുപേർ അടങ്ങുന്ന നേതൃത്വമാണുള്ളത്. നിരവധി പ്രോഗ്രാമുകളാണ് ഈ സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്.
സ്കോട്ട് ലൻഡ്കാർ വളരെ സന്തോഷത്തിലാണ്. കൊറോണയുടെ താണ്ഡവത്തിനുശേഷം ഒന്ന് പുറത്തിറങ്ങി കുടുംബത്തോടെ ഉല്ലസിക്കുവാൻ ഉള്ള അവസരം അവർ വിനിയോഗിക്കുവാൻ ഒരുങ്ങി കഴിഞ്ഞു. സ്ഥല പരിമിതി മൂലം ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെടേണ്ടതാണ്. നിങ്ങൾ വിളിക്കേണ്ട നമ്പർ – 07846411781.
Leave a Reply