റോമി കുര്യാക്കോസ്
യു കെ: ഓ ഐ സി സി (യു കെ)യുടെ ആഭിമുഖ്യത്തിൽ ‘മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാധ്യമ – തെരഞ്ഞെടുപ്പു ചർച്ചാ വേദികളിൽ കോൺഗ്രസ് പാർട്ടിയുടെ പോർമുഖങ്ങളായ കെ പി സി സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, എറണാകുളം ഡി സി സി ജനറൽ സെക്രട്ടറി രാജു പി നായർ, എന്നിവരാണ് ഓൺലൈനായി നടത്തപ്പെട്ട ചർച്ചയിൽ മുഖ്യപ്രഭാഷകരായി എത്തിയത്. ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ യു കെയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തു.
ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് സ്വാഗതം ആശംസിച്ചു. ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആമുഖവും, ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു.
ഭരണകുട ഭീകരതയോടൊപ്പം മാധ്യമങ്ങളിൽ നിന്നുമുള്ള കടുത്ത വിവേചനമാണ് കോൺഗ്രസ് പാർട്ടി ഇപ്പോൾ അഭിമുഖീകരിക്കുന്നതെ ന്നും മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അവരെ ഉപയോഗിച്ച് സർക്കാർ കടുത്ത പ്രതിരോധമാണ് സൃഷ്ട്ടിക്കുന്നതെന്നും ഉദാഹരണം സഹിതം മുഖ്യപ്രഭാഷകനായ ജ്യോതികുമാർ ചാമക്കാല പറഞ്ഞു.
രാഷ്ട്രപുരോഗതിയേയും സമൂഹ നന്മയെയും മുൻനിർത്തിയായിരുന്നു മുൻകാലങ്ങളിലെ പത്രപ്രവർത്തനം, എന്നാൽ അതിന് കടക വിരുദ്ധമായ പ്രവണതകളും, ഭരിക്കുന്ന സർക്കാരിന്റെ കൊടിയുടെ നിറം നോക്കിയുള്ള പത്രപ്രവർത്തനവുമാണ് ഇന്ന് നടക്കുന്നതെന്നും ഷീബ രാമചന്ദ്രൻ പറഞ്ഞു.
മാധ്യമ പ്രവർത്തകർ വാർത്താ റിപ്പോർട്ടിങ്ങിൽ രാഷ്ട്രീയം വളർത്തുന്നത് നീതീകരിക്കാനാവാത്ത തെറ്റാണെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്നും തുടർന്ന് സംസാരിച്ച രാജു പി നായർ പറഞ്ഞു. ശരിയായ മാധ്യമ ധർമ്മം അറിയാത്ത മാധ്യമ പ്രവർത്തകരാണ് മാധ്യമ പ്രവർത്തനങ്ങളിൽ വന്ന ഇന്നത്തെ മൂല്യച്യൂതിക്ക് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങളടക്കം നടത്തുന്ന പൊള്ളത്തരങ്ങൾക്ക് എതിരെ ഓ ഐ സി സി (യു കെ)യുടെ ശക്തമായ പ്രതിഷേധവും പ്രതികരണവുമാണ് ഈ ചർച്ചയുടെ കോൺഗ്രസ് പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങളടക്കം നടത്തുന്ന പൊള്ളത്തരങ്ങൾക്ക് എതിരെ ഓ ഐ സി സി (യു കെ)യുടെ ശക്തമായ പ്രതിഷേധവും പ്രതികരണവുമാണ് ഈ ചർച്ചയുടെ പ്രധാന ലക്ഷ്യമെന്ന് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
ചർച്ചകൾക്ക് ശേഷം നടന്ന ചോദ്യോത്തര വേളയിൽ തോമസ് ഫിലിപ്പ്, വിജീ പൈലി, ഷോബിൻ സാം എന്നിവർ പങ്കാളികളായി. സംഘടനയുടെ വർക്കിങ്ങ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, ഡോ. ജോഷി ജോസഫ്, അപ്പ ഗഫൂർ, മണികണ്ഠൻ ഐക്കാട്, വൈസ് പ്രസിഡന്റ്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ഫിലിപ്പ് കെ ജോൺ, ലിലിയ പോൾ, ജനറൽ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അഷറഫ് അബ്ദുള്ള, അജിത് വെണ്മണി, മറ്റു നാഷണൽ / റീജിയൻ / യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയർ പരിപാടിയുടെ ഭാഗമായി.
Leave a Reply