ഷിബു മാത്യൂ മലയാളം യുകെ ന്യൂസ്
സത്യങ്ങള്‍ വളച്ചൊടിക്കാതെ !

ലിവര്‍പൂള്‍. ബ്രിട്ടണിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഉത്സവമായിരുന്നു ശനിയാഴ്ച ലിവര്‍പൂളില്‍ നടന്ന ബൈബിള്‍ കലോത്സവം. ജാതി മത ഭേതമെന്യേ എല്ലാവരും ആസ്വദിച്ച ബൈബിള്‍ കലോത്സവം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിക്കുന്നു എന്നതില്‍ തെല്ലും സംശയമില്ല. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും നടന്ന കലാമേളകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയില്‍ അടുക്കും ചിട്ടയോടും കൂടെ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം നടന്നു എന്ന് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവരുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കുവാന്‍ മലയാളം യുകെ ന്യൂസിന് സാധിച്ചു. പതിനൊന്നു സ്‌റ്റേജുകളിലായി മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായും ഇന്‍ഫൊര്‍മേഷന്‍ തടസ്സപ്പെടുക സാധാരണമാണ്. എങ്കിലും ബില്‍ഡിംഗിന്റെ ഓരോ മൂലയിലും വ്യക്തമായ ഇന്‍ഫൊര്‍മേഷന്‍ കൊടുക്കാന്‍ പാകത്തിന് ഫ്‌ലോചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം പരിചയസമ്പന്നരായ വേളണ്ടറിയന്‍മാര്‍ ശരിയായ ഡയറക്ഷന്‍ മത്സരാര്‍ത്ഥികള്‍ക്ക് കൊടുത്തിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. പരിചയസമ്പന്നരായ ജഡ്ജസിന്റെ സത്യസന്ധമായ വിധി നിര്‍ണ്ണയം കലോത്സവത്തിനെ കൂടുതല്‍ നിലവാരത്തിലെത്തിച്ചു. സൗകര്യങ്ങള്‍ കൂടുതലുള്ള ഒരിടം സംഘടിപ്പിച്ചതു തന്നെ സംഘടനാപാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഭക്ഷണക്രമീകരണങ്ങള്‍ എടുത്ത് പറയേണ്ടതുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് വളരെ സൗകര്യപ്രദമായ രീതിയില്‍ കുറഞ്ഞ നിരക്കില്‍ എപ്പോഴും ലഭിക്കുന്ന രീതിയിലാണ് ഭക്ഷണക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറവുകള്‍ പറയേണ്ടീരുന്നത് പങ്കെടുക്കുന്നവരായിരുന്നു. സ്‌കോട്‌ലാന്റി നിന്ന് എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് കലോത്സവ നഗരിയിലെത്തിയവരും എട്ട് മിനിറ്റ് യാത്ര ചെയ്ത് കലോത്സവ നഗരിയില്‍ എത്തിയ ലിവര്‍പൂള്‍കാരുമുള്‍പ്പെടുന്ന അയ്യായിരത്തോളം വരുന്ന ഒരു വലിയ പ്രവാസി സമൂഹം ജാതി മത ഭേതമെന്യേ പങ്കെടുത്ത ലോക ശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തില്‍
പരാതി പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമയനിഷ്ട ഒരു വലിയ ഘടകമായിരുന്നു. നിശ്ചയപ്രകാരം  9 മണിക്ക് തന്നെ ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു.
ആയിരത്തി മുന്നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ട്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം പതിനൊന്നു സ്റ്റേജുകളില്‍ നടത്തി മുന്‍കൂട്ടി നിശ്ചയച്ചതനുസരിച്ച് ആറുമണിക്ക് തന്നെ അവസാനിച്ചു.

അഭിവന്ദ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സംസാരിച്ചത് കുട്ടികളോടാണ്. പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചതും അവരോട് തന്നെ. കുട്ടികളാണ് സഭയുടെ വളര്‍ച്ചയ്ക്ക് കാരണമാകേണ്ടത് എന്ന പിതാവിന്റെ ദൂരക്കാഴ്ച്ചയെ സഭാ സമൂഹം ഗൗരവത്തോടെ കാണുന്നു.

ഒരു രാജ്യം തന്നെ രൂപതയായി മാറിയ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടന്ന മൂന്നാമത് ബൈബിള്‍ കലോത്സവം, കുറവുകള്‍ നികത്തി പങ്കെടുത്ത എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പാകത്തിന് അണിയ്‌ച്ചൊരുക്കിയ ഫാ. ജിനോ അരീക്കാട്ടിന് മാധ്യമ ലോകത്തിന്റെ പ്രണാമം.